Temple Festival | ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞ് ധൂമാവതി; ഒപ്പം ഗുളികനും; മന്നിപ്പാടി ക്ഷേത്ര കലശോത്സവം ഭക്തിസാന്ദ്രമായി

● നാല് ദിവസം നീണ്ടുനിന്ന ഉത്സവത്തിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.
● ദേവീ-ദേവൻ്റെ സംഗമഭൂമിയായാണ് ഈ പ്രദേശത്തെ വിശ്വാസികൾ കണക്കാക്കുന്നത്.
● പൂവിൻ്റെ ആകൃതിയിലുള്ള വെള്ളിയുടെ തകിട് ദേവിക്ക് നേർച്ചയായി സമർപ്പിക്കുന്നു.
മധൂർ: (KasargodVartha) ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞ് ധൂമാവതി തെയ്യവും ഒപ്പം ഗുളികനും. നാല് ദിവസം നീണ്ട മന്നിപ്പാടി ആലങ്കോട് ധൂമാവതി ക്ഷേത്രത്തലെ നവീകരണ പുനപ്രതിഷ്ഠാ കലശോത്സവത്തിന് ബുധനാഴ്ച രാത്രിയോടെ കൊടിയിറങ്ങി. അനവധി ഭക്തജനങ്ങളാണ് സമാപന ദിവസമായ ബുധനാഴ്ച ക്ഷേത്രസന്നിധിയിലെത്തിച്ചേർന്നത്.
ദേവീ-ദേവൻ്റെ സംഗമഭൂമിയായാണ് ഈ പ്രദേശത്തെ വിശ്വാസികൾ വിശേഷിപ്പിക്കുന്നത്. നാട്ടിൽ നിന്ന് നാട്ടിലേക്ക് പ്രയാണം നടത്തുന്നതിനിയെ സ്വർണത്തിൻ്റെ ചിരാതിൽ എണ്ണയില്ലാതെ കത്തുന്ന വിളക്ക് കണ്ട് ഇതാന്ന് തനിക്ക് യോഗ്യമായ സ്ഥലമെന്ന് കണ്ട് ദേവി, ആലങ്കോട് നിലകൊണ്ടുവെന്നാണ് വിശ്വാസം.
ഇത് കുടാതെ ധൂമാവതി പര്യടനം നടന്നുന്നതിനിടെ അശ്വത്ഥമരത്തിൽ ശിവപാർവതി ഊഞ്ഞാലാടുന്നത് കണ്ട് ഇതു തന്നെയാണ് നല്ല സ്ഥലമെന്ന് കരുതി ഇവിടെ നിലകൊണ്ടുവെന്ന മറ്റൊരു വിശ്വാസവും നിലനിൽക്കുന്നുണ്ട്. ധൂമാവതി, രക്തേശ്വരി, ഗുളികൻ്റെ സാന്നിധ്യം കൂടി ഇവിടെയുണ്ടെന്നാണ് പറയുന്നത്.
പൂവിൻ്റെ ആകൃതിയിലുള്ള വെള്ളിയുടെ തകിട് ദേവിക്ക് നേർച്ചയായി ഭക്തർ സമർപ്പിക്കുന്നു. ധുമാവതിയുടെ വാഹനമായി കരുതുന്ന പന്നിയുടെ കോലവും കെട്ടിയാടുന്നു. ദേവി പ്രസാദമായി ആയിരക്കൾക്ക് അന്നദാനവും നൽകി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
The Kalashotsav at Mannippady Dhoomavati temple concluded successfully with thousands of devotees attending. Rituals and blessings were shared during the event.
#DhoomavatiTemple, #Kalashotsav, #MannippadyFestival, #DevotionalCelebration, #KasaragodNews, #ReligiousEvent