city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചീമേനി തുറന്ന ജയിലിലെ ഗോപൂജ: സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ച് മുഖ്യമന്ത്രി പൊതുസമൂഹത്തോട് മാപ്പ് പറയണം: അഡ്വ. കെ ശ്രീകാന്ത്

ചെറുവത്തൂര്‍: (www.kasargodvartha.com 19.03.2017) ചീമേനി തുറന്ന ജയിലില്‍ ഗോപൂജ നടത്തിയ സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ച് മുഖ്യമന്ത്രി പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു. ഗോപൂജ നടത്തിയതിന്റെ പേരില്‍ ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്ത സംഭവം ഹിന്ദു ആചാരാനുഷ്ഠാനങ്ങള്‍ക്കെതിരെയുള്ള പിണറായി സര്‍ക്കാരിന്റെ നിലപാടിന്റെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഹിന്ദു വിശ്വാസമനുസരിച്ച് ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത് മതേതര വിരുദ്ധമല്ല. ഗോപൂജ നടത്തുന്നതും ഗോമാതാവിന് ജയ് വിളിക്കുന്നതും മതേതര വിരുദ്ധമല്ല. ആചാരങ്ങളെ വര്‍ഗ്ഗീയമായി ചിത്രീകരിക്കുന്നത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണ്. സര്‍ക്കാരിന്റെ ഒരു പൈസയും ഗോപൂജ നടത്താന്‍ ചിലവാക്കിയിട്ടില്ല.

ചീമേനി തുറന്ന ജയിലിലെ ഗോപൂജ: സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ച് മുഖ്യമന്ത്രി പൊതുസമൂഹത്തോട് മാപ്പ് പറയണം: അഡ്വ. കെ ശ്രീകാന്ത്


സംഭാവനയായാണ് ജയിലിലേക്ക് പശുക്കളെ ലഭിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നാടന്‍ പശുക്കളെ സംരക്ഷിക്കാനും വളര്‍ത്താനും വിവിധ പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ സൗജന്യമായി ജയിലിലേക്ക് ലഭിച്ച പശുക്കളെ സ്വീകരിക്കുന്നതില്‍ എന്ത് തെറ്റാണുള്ളതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.

മുസ്ലീംമത പണ്ഡിതര്‍ക്കും കൃസ്തു മത പുരോഹിതര്‍ക്കും സംസ്ഥാനത്തെ ജയിലുകളില്‍ മത പ്രഭാഷണങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തന്നെ സൗകര്യമൊരുക്കുന്നുണ്ട്. അതില്‍ തെറ്റ് കാണാത്ത സര്‍ക്കാര്‍ ഹിന്ദു ആചാരങ്ങളെ മാത്രം അവഹേളിക്കുന്നത് തികച്ചും മതേതര വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.




Keywords:  Kerala, kasaragod, cheemeni, Pinarayi-Vijayan, Jail, suspension, BJP, Cheruvathur, news, CPM, Adv.Srikanth, Religion, BJP criticizes suspension of jail superintendent   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia