city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുണ്യങ്ങളുടെ സമൃദ്ധിക്കാലമായി റമദാൻ സമാഗതമാവുന്നു; നാടെങ്ങും ഒരുക്കങ്ങൾ

കാസർകോട്: (www.kasargodvartha.com 01.04.2020) പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാനെ വരവേൽക്കാൻ ഇസ്ലാം മത വിശ്വാസികൾ ഒരുങ്ങി. ഇനിയുള്ള ഒരുമാസം പ്രഭാതം മുതൽ പ്രദോഷംവരെ അന്നപാനീയങ്ങളും വികാര വിചാരങ്ങളും ഉപേക്ഷിച്ച് പ്രാർഥനകളിൽ മുഴുകും. വൈകാരിക വിക്ഷോഭങ്ങളെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ ആരാധനയാണ് വ്രതാനുഷ്ഠാനം. റമദാനിൽ പ്രത്യേകമായുള്ള ആരാധനകളും അവർ നിർവഹിക്കും. രാത്രിയിൽ തറാവീഹ് നിസ്കാരത്തിനും മറ്റും ഓരോ പ്രദേശങ്ങളിലും നൂറുകണക്കിന് വിശ്വാസികളെത്തും.
                          
പുണ്യങ്ങളുടെ സമൃദ്ധിക്കാലമായി റമദാൻ സമാഗതമാവുന്നു; നാടെങ്ങും ഒരുക്കങ്ങൾ
         
റമദാനെ വരവേറ്റ് നേരത്തെതന്നെ മസ്ജിദുകളും ഭവനങ്ങളും ശുചീകരിച്ചും മറ്റും എല്ലാവരും തയ്യാറായിക്കഴിഞ്ഞു. പള്ളികളിൽ രാത്രിനമസ്‌കാരത്തിന് പ്രത്യേക സംവിധാനങ്ങൾ ഒരുക്കാറുണ്ട്. തളങ്കര മാലിക് ദീനാർ മസ്‌ജിദ്‌ അടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള മസ്‌ജിദുകൾ മനോഹരമാക്കി കഴിഞ്ഞു. നോമ്പുതുറയ്ക്കുള്ള ഒരുക്കങ്ങളും പൂർത്തിയായി.

വിപണികളിലും റമദാനിലേക്ക് ആവശ്യമായ സാമഗ്രികളെ കൊണ്ട് നിറഞ്ഞുകഴിഞ്ഞു. കോവിഡ് മഹാമാരി മൂലമുണ്ടായ നിയന്ത്രണങ്ങളാൽ കഴിഞ്ഞ വർഷങ്ങളിൽ പകിട്ട് കുറവായിരുന്നു. എന്നാൽ ഇത്തവണ ഭൂരിഭാഗം നിയന്ത്രണങ്ങളും ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പള്ളികളിലും കൂടുതൽ ആളുകളെത്തും.

കനത്ത വേനൽ ചൂടും ഇത്തവണയുണ്ട്. കേരളത്തിൽ ചൂട് 40 ഡിഗ്രിവരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ഏറ്റവും കൂടുതൽ ചാരിറ്റി പ്രവർത്തങ്ങൾ നടക്കുന്ന സമയം കൂടിയാണ് റമദാൻ. നിർബന്ധമായി നൽകേണ്ട സകാത്ത് അധികപേരും റമദാനിലാണ് നൽകാറുള്ളത്. വിവിധ സംഘടനകളും വ്യക്തികളും കൂടുതൽ ജീവ കാരുണ്യ പ്രവർത്തനങ്ങളുമായി സജീവമാകുന്നതും റമദാനിന്റെ പ്രത്യേകതയാണ്.

Keywords: News, Kerala, Kasaragod, Malik deenar, Top-Headlines, Religion, People, Masjid, Believers ready to welcome the blessed month of Ramadan.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia