city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റോഹിങ്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്താനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധിക്കണം: ബായാര്‍ തങ്ങള്‍

ബായാര്‍: (www.kasargodvartha.com 16.09.2017) മ്യാന്മാറിലെ ബുദ്ധമത അനുയായികളുടെയും സൈന്യത്തിന്റെയും പീഡനങ്ങളില്‍ നിന്നും അഭയം തേടിയെത്തിയ റോഹിങ്യന്‍ മുസ്ലിംകളെ നാടുകടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് പ്രമുഖ ആത്മീയ പണ്ഡിതന്‍ ബായാര്‍ മുജമ്മഹ് സാരഥി അസ്സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഇമ്പിച്ചി കോയ അല്‍ബുഖാരി ബായാര്‍ തങ്ങള്‍ ആവശ്യപ്പെട്ടു. ബായാര്‍ മുജമ്മഇല്‍ നടന്ന സ്വലാത്ത് മജിലിസിന്ന് നേതൃത്വം നല്‍കി സംസാരിക്കുകയിരുന്നു തങ്ങള്‍.

റോഹിങ്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്താനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധിക്കണം: ബായാര്‍ തങ്ങള്‍

യു എന്‍ അഭയാര്‍ത്ഥി ലിസ്റ്റില്‍ പേര് പോലുമില്ലാത്ത ബുദ്ധ, ഹിന്ദു മത അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ തീരുമാനമെടുക്കുമ്പോള്‍ രാജ്യത്ത് യു എന്‍ രജിസ്റ്റര്‍ ചെയ്ത നാല്‍പതിനായിരത്തോളം മാത്രം വരുന്ന റോഹിങ്യകളെ അഭയാര്‍ത്ഥികളായി പോലും പരിഗണിക്കാനാകില്ലെന്ന കേന്ദ്ര തീരുമാനം അത്യന്തം ഖേദകരമാണെന്നും തങ്ങള്‍ പറഞ്ഞു.

അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി മുഖ്യപ്രഭാഷണം നടത്തി. റോഹിങ്യന്‍ ജനതയ്ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും സയ്യിദ് ഖാസി പോസോട്ട് തങ്ങള്‍ അനുസ്മരണവും നടന്നു. സയ്യിദ് ജമലുല്ലൈലി ചേളാരി, അസ്സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മള്ഹര്‍, അബ്ബാസ് ഉസ്താദ്, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അഷ്‌റഫ് സഅദി മല്ലൂര്‍, കടവത്തൂര്‍ ഖാസി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്ല മുസ്‌ലിയാര്‍ കടവത്തൂര്‍, ഉമര്‍ സഖാഫി മുഹിമ്മാത്ത്, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, ഹമീദ് സഖാഫി മെര്‍കള, ഷാഫി സഅദി ഷിറിയ, ബഷീര്‍ സഖാഫി ദാറുല്‍ ഇഹ്‌സാന്‍, അബ്ദുല്‍ അസീസ് സഖാഫി സൂര്യ, അബൂബക്കര്‍ ഫൈസി പെര്‍വാഹി, റസാഖ് മദനി, അബൂബക്കര്‍ സഅദി, അബ്ദുര്‍ റഹ് മാന്‍ സഅദി, റഷീദ് സഅദി, ഹാഫിള് ബഷീര്‍ ഹിമമി, ഹസ്സന്‍കുഞ്ഞി, സിദ്ദീഖ് ബാജി മംഗളുരു, പുത്തുമോനു ചിക്കമംഗളൂരു, ഹനീഫ് ഹാജി മിസാസ് മംഗളൂരു, ഹമീദ് ഹാജി കല്‍പന, സാദിഖ് ആവളം തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Bayar, Prayer Meet, Inauguration, Religion, Programme, News, Bayar Thangal, Rohingya Muslim, Bayar prayer conference held.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia