city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബന്തടുക്ക ഏണിയാടി മഖാം ഉറൂസിന് വ്യാഴാഴ്ച തുടക്കം

കാസര്‍കോട്: (www.kasargodvartha.com 21.02.2017) ഉത്തരമലബാറിലെ പ്രമുഖ സിയാറത്ത് കേന്ദ്രമായ ബന്തടുക്ക ഏണിയാടി മഖാം ഉറൂസ് ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് ഒന്ന്   വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി 23 ന് രാവിലെ 10.30ന് മഖാം സിയാറത്തോടെ ഉറൂസിന് തുടക്കം കുറിക്കും.

ബന്തടുക്ക ഏണിയാടി മഖാം ഉറൂസിന് വ്യാഴാഴ്ച തുടക്കം

11 മണിക്ക് ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ എ എ മുഹമ്മദ് കുഞ്ഞി ബേത്തലം പതാക ഉയര്‍ത്തും. രാത്രി ഒമ്പത്   മണിക്ക് മതപ്രസംഗം  ഉദ്ഘാടനം സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ കൊടുവള്ളി ഉദ്ഘാടനം ചെയ്യും. മുഹമ്മദ് സാലിം നിസാമി എളേറ്റില്‍ മനസ് മദീനയിലൂടെ എന്ന വിഷയത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തും.

24 ന് വൈകുന്നേരം നാല്‌   മണിക്ക് പുതുതായി പണികഴിപ്പിച്ച മദ്രസ കെട്ടിടത്തിന്റെ ഔപചാരികമായ ഉദ്ഘാടനം സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ (കുറാ തങ്ങള്‍) നിര്‍വഹിക്കും. തുടര്‍ന്നുള്ള രാത്രികളില്‍ നൗഫല്‍ ഹുദവി കൊടുവള്ളി, സയ്യിദ് ഉമര്‍ ജിഫ്രി അല്‍ ഹനീഫി തിരൂരങ്ങാടി, ശിഹാബുദ്ധീന്‍ നഈമി നിലമ്പൂര്‍, അബ് ദുല്‍ വഹാബ് സഖാഫി മമ്പാട് എന്നിവര്‍ സംബന്ധിക്കും.

27 ന് ളുഹര്‍ നമസ്‌കാരാനന്തരം മൗലീദ് പാരായണത്തിന് മുത്തുക്കോയ തങ്ങള്‍ കണ്ണവം അല്‍ ഹാദി തങ്ങള്‍(ഉജ്‌റ തങ്ങള്‍) നേതൃത്വം നല്‍കും. തുടര്‍ന്നുള്ള രാത്രികളില്‍ ഹാഫിള് മുഹമ്മദ് അബൂബക്കര്‍ സഖാഫി(കൗസര്‍ സഖാഫി), റാഫി അഹ് സനി കാന്തപുരം സംബന്ധിക്കും. ഉറൂസിന്റെ സമാപന ദിവസമായ മാര്‍ച്ച് ഒന്നിന് രാത്രി നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം സയ്യിദ് ഹസ്ബുള്ള വാഖഫി തങ്ങള്‍ കൊല്ലം നിര്‍വഹിക്കും. മൗലാനാ പേരോട് അബ് ദുല്‍ റഹ് മാന്‍ സഖാഫി, സുലൈമാന്‍ ദാരിമി ഏലംകുളം എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.

തുടര്‍ന്ന് മൗലീദ് പാരായണവും അന്നദാനത്തോടും കൂടി ഉറൂസ് സമാപിക്കും. ഉറൂസിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ എ ബി ഷാഫി(ജനറല്‍ കണ്‍വീനര്‍, ഉറൂസ് കമ്മിറ്റി), മുഹമ്മദ് കുഞ്ഞി ബേത്തലം(ചെയര്‍മാന്‍ ഉരൂസ് കമ്മിറ്റി), മജീദ് തായല്‍(ട്രഷറര്‍ ഉറൂസ് കമ്മിറ്റി), അബ്ദുല്‍ കരീം സഅദി(പ്രസിഡണ്ട്, ജമാഅത്ത് കമ്മിറ്റി), എം ടി അബൂബക്കര്‍ ഹാജി, അബ്ദുല്ലക്കുഞ്ഞി പി എ, കെ ടി മജീദ്, സുബൈര്‍ സഖാഫി(മുദരിസ് ഏണിയാടി) എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Bandaduka, Uroos, Flag-off, Inauguration, Madrasa, Chairman, Keynote Speech, Eniyadi, Bandaduka Eniyadi Makham Uroos starts on Thursday.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia