Coupon | മതസൗഹാർദം ഉറപ്പിച്ച് ബളാൽ ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ സമ്മാന കൂപ്പൺ
● ക്ഷേത്ര യുഎഇ കമ്മിറ്റി നൽകുന്ന ടിവിഎസ് സ്‌കൂട്ടറാണ് ഒന്നാം സമ്മാനം.
● നാനാജാതി മതസ്ഥരുടെയും ക്ഷേത്ര മെമ്പർമാരുടെയും ഭക്തജനങ്ങളുടെയും കലവറയില്ലാത്ത പിൻതുണയും കലശ മഹോൽസവത്തെ വേറിട്ടതാക്കുന്നു.
● കലവറ നിറയ്ക്കൽ ചടങ്ങിലും കാഴചവരവ് ഘോഷയാത്രയിലും ആയിരത്തിലധികം മാതൃസമിതിയംഗങ്ങൾ പങ്കെടുക്കും.
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (KasargodVartha) മാതൃസമിതിയിലെ അമ്മമാർ ഉൾപ്പെടെയുള്ളവർ സജീവമായതോടെ ബളാൽ ഭഗവവതി ക്ഷേത്രത്തിൽ നടക്കുന്ന അഷ്ടബന്ധ സഹസ്ര കുംഭാഭിഷേക മഹോത്സവുമായി ബന്ധപ്പെട്ട് നടക്കുന്ന സമ്മാനകൂപ്പൺ വിൽപനയ്ക്ക് സർവരുടെയും പിന്തുണ. മലയോരത്തെ പുരാതനമായ ബളാൽ ഭഗവതി ക്ഷേത്രത്തിൽ 2025 ഫെബ്രുവരി രണ്ട് മുതൽ 11 വരെയാണ് കലശ മഹോത്സവത്തിന്റെയും പ്രതിഷ്ഠാദിന ഉത്സവത്തിന്റെയും തെയ്യം കെട്ടിന്റെയും ഭാഗമായാണ് മാതൃസമിതിയുടെ നേത്യത്വത്തിൽ സമ്മാനകൂപ്പൺ വിൽപന പുരോഗമിക്കുന്നത്.
ആനക്കൽ, പൊടിപ്പള്ളം, അത്തിക്കടവ്, മുണ്ടമാണി, പാലച്ചുരം, നായർകടവ്, അരിങ്കല്ല്, ചെമ്പൻചേരി, ചെമ്പൻചേരി പെരിയാട്ട്, മരുതും കുളം, കൊന്നനംകാട്, കുഴിങ്ങാട്, പൊന്നുമുണ്ട കക്കോൽ, തുടങ്ങി പതിമുന്നോളം പ്രദേശിക കമ്മിറ്റികളിൽ നിന്നായി എഴുന്നൂറ്റി അൻപതോളം മാതൃസമിതി അംഗങ്ങൾ സമ്മാനകൂപ്പണുകളുമായി രംഗത്തിറങ്ങിയപ്പോൾ നാടിന്റെ നാനാഭാഗത്തു നിന്നുള്ള സർവജനങ്ങളും അത് ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്. ക്ഷേത്ര യുഎഇ കമ്മിറ്റി നൽകുന്ന ടിവിഎസ് സ്‌കൂട്ടറാണ് ഒന്നാം സമ്മാനം. കൂടാതെ മറ്റ് നിരവധി സമ്മാനങ്ങളും ഉണ്ട്.
സമ്മാനകൂപ്പൺ വിൽപ്പന മാത്രമല്ല ജില്ലയിലെ എല്ലാ ഭാഗങ്ങളിലും കലശ മഹോത്സവത്തിന്റെ സന്ദേശം എത്തിക്കുക എന്നും മാതൃ സമിതി ഇതിലൂടെ ലക്ഷ്യമിടുന്നു. നാനാജാതി മതസ്ഥരുടെയും ക്ഷേത്ര മെമ്പർമാരുടെയും ഭക്തജനങ്ങളുടെയും കലവറയില്ലാത്ത പിൻതുണയും കലശ മഹോൽസവത്തെ വേറിട്ടതാക്കുന്നു. വി മാധവൻ നായർ ചെയർമാനായും ഹരിഷ് പി നായർ ജനറൽ കൺവീനറായും സി ദാമോദരൻ ട്രഷററായും നേത്യത്വം നൽകുന്ന കമ്മിറ്റിയിൽ മുണ്ടാത്ത് ഭാസ്ക്കരൻനായർ വർക്കിങ് ചെയർമാനായും പി കുഞ്ഞികൃഷ്ണൻ കൺവീനറായും പ്രവർത്തിക്കുന്നു.
ക്ഷേത്ര നവീകരണ പ്രവർത്തികൾക്ക് ക്ഷേത്രം പ്രസിഡൻ്റ് വി രാമചന്ദ്രൻ നായരും, സെക്രട്ടറി മുണ്ടാത്ത് ദിവാകരൻ നായരും നേത്യത്വം നല്കുന്നു. ഹരിഷ് പി നായർ (വൈസ് പ്രസിഡന്റ്), കെ വി കൃഷ്ണൻ (ട്രഷറർ), പി ഗോപി, എം മണികണ്ഠൻ എന്നിവർ കമ്മിറ്റിയംഗങ്ങളാണ്. ആഘോഷ പരിപാടികളിൽ ക്ഷേത്ര പൂജാദികർമ്മങ്ങൾക്ക് പുറമെ ഒട്ടേറെ കലാപരിപാടികളുംനടക്കും. ഫെബ്രുവരി ഒമ്പതിന് രാത്രി 10 മണിക്ക് പ്രശസ്ത നടൻ പാട്ട് കലാകാരി പ്രസിത ചാലക്കുടിയുടെ മ്യൂസിക്കൽ നൈറ്റ് അരങ്ങേറും.
നാടകം, കഥകളി, നൃത്ത നൃത്ത്യങ്ങൾ, ഭജൻസ്, മാതൃ സമിതിയുടെ പ്രദേശിക പരിപാടികൾ ഉൾക്കൊള്ളിച്ചുള്ള കലാ പരിപാടികൾ എന്നിവ നടക്കും. നാടിൻ്റെ ഐശ്യര്യ പ്രദായിനിയായ ബളാൽ ഭഗവതിയമ്മയുടെ കലശ മഹാൽസവം നാടിൻ്റെ ഉൽസവമാക്കാൻ നാടൊരുങ്ങുകയാണ്. കലവറ നിറയ്ക്കൽ ചടങ്ങിലും കാഴചവരവ് ഘോഷയാത്രയിലും ആയിരത്തിലധികം മാതൃസമിതിയംഗങ്ങൾ പങ്കെടുക്കും.
ജ്യോതി രാജേഷ് പ്രസിഡൻറായും, രേഷ്മ രാധാകൃഷ്ണൻ സെക്രട്ടറിയായും, ശാന്ത രാമകൃഷ്ണൻ, ശ്യാമള ശ്രീധരൻ, ഗീത കുഞ്ഞികൃഷ്ണൻ അനുജയൻ എന്നിവർ ഭാരവാഹിളായുള്ള കമ്മിറ്റിയാണ് മാത്യ സമിതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ക്ഷേത്ര നവീകരണം ഉൾപ്പെടെ 50 ലക്ഷം രൂപയാണ് ചിലവ് കണക്കാക്കിയിട്ടുള്ളത്.
#TempleFestival #BalalBhagavathi #CouponSale #KalashaMahotsavam #KeralaFestivals #CommunitySupport