city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആറ്റുകാല്‍ പൊങ്കാല: തിരുവനന്തപുരത്ത് വ്യാഴാഴ്ച പ്രാദേശിക അവധി

തിരുവനന്തപുരം: (www.kasargodvartha.com 16.02.2022) ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍കാര്‍, അര്‍ധസര്‍കാര്‍ സ്ഥാപനങ്ങള്‍ക്കും ഫെബ്രുവരി 17 വ്യാഴാഴ്ച പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കലകടര്‍ ഡോ. നവ്ജ്യോത്ഖോസ അറിയിച്ചു.

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല ആഘോഷം ഫെബ്രുവരി 17 വ്യാഴാഴ്ച നടക്കും. കോവിഡ് നിയന്ത്രണങ്ങളോടെയാവും ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. രാവിലെ 10.50 മണിക്ക് പണ്ടാര അടുപ്പില്‍ തീ പകരും. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാകും പൊങ്കാല തര്‍പ്പണം എന്നും ട്രസ്റ്റ് ഭാരവാഹികള്‍ നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ആറ്റുകാല്‍ പൊങ്കാല: തിരുവനന്തപുരത്ത് വ്യാഴാഴ്ച പ്രാദേശിക അവധി

1500 പേര്‍ക്ക് ക്ഷേത്രപരിസരത്ത് പൊങ്കാല അര്‍പിക്കാന്‍ സര്‍കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ക്ഷേത്രപരിസരത്ത് പൊങ്കാല അര്‍പിക്കുന്നവരെ തെരഞ്ഞെടുക്കാന്‍ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്ന് ട്രസ്റ്റ് വ്യക്തമാക്കി.

Keywords:  Thiruvananthapuram, News, Kerala, Government, Attukal-Pongala, Religion, Attukal Pongala Festival, Top-Headlines, District Collector, Attukal Pongala: Local holiday on Thursday in Thiruvananthapuram.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia