ആറ്റുകാല്‍ പൊങ്കാല മഹോത്സവം വ്യാഴാഴ്ച; സര്‍കാര്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും ഇളവ് വേണ്ടെന്ന് ട്രസ്റ്റ്
തിരുവനന്തപുരം: (www.kasargodvartha.com 16.02.2022) ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല ആഘോഷം ഫെബ്രുവരി 17 വ്യാഴാഴ്ച നടക്കും. കോവിഡ് നിയന്ത്രണങ്ങളോടെയാവും ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. 1500 പേര്‍ക്ക് പൊങ്കാല നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇളവ് വേണ്ടെന്ന് ട്രസ്റ്റ് തീരുമാനിച്ചു.
ഭക്തര്‍ വീടുകളില്‍ പൊങ്കാല ഇടണമെന്നാണ് ട്രസ്റ്റ് അഭ്യര്‍ഥിച്ചു. തുടര്‍ചയായി ഇത് രണ്ടാം വര്‍ഷമാണ് പൊങ്കാല വീടുകളില്‍ മാത്രമായി ഒതുങ്ങുന്നത്. കഴിഞ്ഞ പ്രാവശ്യത്തെ പോലെ ക്ഷേത്രത്തില്‍ പണ്ടാര അടുപ്പില്‍ മാത്രമേ പൊങ്കാലയുള്ളു. 1500 പേര്‍ക്ക് ക്ഷേത്രപരിസരത്ത് പൊങ്കാല അര്‍പിക്കാന്‍ സര്‍കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ക്ഷേത്രപരിസരത്ത് പൊങ്കാല അര്‍പിക്കുന്നവരെ തെരഞ്ഞെടുക്കാന്‍ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്ന് ട്രസ്റ്റ് വ്യക്തമാക്കി.
കോവിഡ് കുറഞ്ഞ് വരുകയാണ്. പൊങ്കാലയില്‍ ജനകൂട്ടമെത്തിയാല്‍ വീണ്ടും രോഗവ്യാപനത്തിന് സാധ്യതയുണ്ട്. ഇതൊക്കെ കണക്കിലെടുത്താണ് പണ്ടാര അടുപ്പില്‍ മാത്രം പൊങ്കാല മതിയെന്ന് തീരുമാനിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
Keywords: Thiruvananthapuram, News, Kerala, Government, Attukal-Pongala, Religion, Attukal Pongala Festival, Top-Headlines, Attukal Pongala Festival on Thursday.