പ്രമുഖ പ്രഭാഷകന്‍ മൂള്ളൂര്‍ക്കര മുഹമ്മദലി സഖാഫിയുടെ കാറിന് നേരെ ആക്രമണം
Feb 9, 2019, 11:23 IST
കാസര്‍കോട്: (www.kasargodvartha.com 09.02.2019) പ്രമുഖ പ്രഭാഷകനും കേരള പിന്നോക്ക സമുദായ കമ്മീഷന്‍ അംഗവുമായ മൂള്ളൂര്‍ക്കര മുഹമ്മദലി സഖാഫിയുടെ കാറിന് നേരെ കര്‍ണാടക അതിര്‍ത്തിയില്‍ ആക്രമണം. വെള്ളിയാഴ്ച ദക്ഷിണ കര്‍ണാടകയയിലെ കന്യാനയ്ക്കും ബായാറിനും ഇടയില്‍ നെല്ലിക്കട്ട എന്ന സ്ഥലത്ത് വെച്ചാണ് അക്രമം നടന്നത്. രാത്രി 12.30 മണിയോടെയാണ് സംഭവം.
കന്യാന ഉറൂസ് കഴിഞ്ഞ് കാസര്‍കോട് ഭാഗത്തേക്ക് വരുന്നതിനിടെ ഇരുട്ടിന്റെ മറവില്‍ മുള്ളൂര്‍ക്കര സഞ്ചരിച്ച കാറിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ ഇദ്ദേഹം സഞ്ചരിച്ച കെ എല്‍ 48 ഇ 9009 നമ്പര്‍ ഇന്നോവ ക്രിസ്റ്റ കാറിന്റെ വശത്തെ കണ്ണാടി തകരുകയും വാതിലിന് കാര്യമായ കേടുപാട് സംഭവിക്കുകയും ചെയ്തു.
അക്രമത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്നും വിട്ടല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
അതേസമയം തുടര്‍ച്ചയായ ആക്രമണം നേരിടേണ്ടി വരുന്നതിനാല്‍ ജീവനും സ്വത്തിനും സുരക്ഷാ ഭീഷണിയുണ്ടെന്നും സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശനിയാഴ്ച രാവിലെ കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. വാര്‍ത്താസമ്മേളനത്തില്‍ പൊതുപ്രവര്‍ത്തകന്‍ നാഷണല്‍ അബ്ദുല്ലയും സംബന്ധിച്ചു.
Keywords: Kerala, kasaragod, news, Assault, Attack, Stone pelting, Car, Uppala, Bayar, Uroos, Religion, Attack against Mulloorkkara Muhammadali Saqafi's car
< !- START disable copy paste -->