city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസീഫയും കൂട്ടുകാരൻ അജിനും വീടുവിട്ടു; കേസെടുത്തതോടെ പൊലീസ് സ്‌റ്റേഷനിൽ ഹാജരായി; പിന്നീട് നടന്നത് നാടകീയ രംഗങ്ങൾ; പൊലീസിൻ്റെ ലാത്തിച്ചാർജും

കാഞ്ഞങ്ങാട്: (www.kasargodvartha.com 17.03.2021) കാഞ്ഞങ്ങാട്ടെ അസീഫയും (21), കൂട്ടുകാരൻ കാഞ്ഞങ്ങാട്ടെ കടയിൽ ജോലിക്കാരനായ അജിനും (32) വീടുവിട്ട സംഭവം നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. പ്രണയത്തിലായ ഇരുവരും മൂന്ന് ദിവസം മുമ്പാണ് വീടുവിട്ടത്. അജിൻ നോർത് കോട്ടച്ചേരിയിലുള്ള കടയിലെ ജീവനക്കാരനാണ്. നീലേശ്വരം ബങ്കളം സ്വദേശിയാണ്.

ബിരുദ പരീക്ഷയെഴുതിയ അസീഫയുടെ വീടിനടുത്ത് താമസിക്കുന്ന ഒരു സ്ത്രീയുടെ വീട്ടിൽ വരാറുള്ള അജിൻ അയൽപക്കത്തുള്ള അസീഫയുമായി പരിചയപ്പെടുകയും, പ്രണയബദ്ധരാവുകയുമായിരുന്നു. അസീഫയുടെ സഹോദരൻ യുഎഇയിലാണ്.

അസീഫയും കൂട്ടുകാരൻ അജിനും വീടുവിട്ടു; കേസെടുത്തതോടെ പൊലീസ് സ്‌റ്റേഷനിൽ ഹാജരായി; പിന്നീട് നടന്നത് നാടകീയ രംഗങ്ങൾ; പൊലീസിൻ്റെ ലാത്തിച്ചാർജും

പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചുവരുന്നതിനിടയിലാണ് കമിതാക്കൾ വ്യാഴാഴ്ച ഉച്ചയോടെ പൊലീസിൽ ഹാജരായത്. കമിതാക്കൾ കീഴടങ്ങിയ വിവരം അറിഞ്ഞതോടെ പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരുമായ നിരവധി പേർ പൊലീസ് സ്‌റ്റേഷന് മുന്നിൽ തടിച്ചു കൂടി. പെൺകുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടായതോടെ കൂടി നിന്നവരെയെല്ലാം പൊലീസ് ലാത്തി വീശി വിരട്ടിയോടിച്ചു.

ഇതിന് ശേഷം പൊലീസ് കാവലിൽ ഹൊസ്ദുർഗ്ഗ് കോടതിയിൽ ഹാജരാക്കി. പെൺകുട്ടിയുടെ വീട്ടുകാരും എത്തിയിരുന്നു. അജിനൊപ്പം സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്ന് അറിയിച്ചതിനെ തുടർന്ന് പ്രായപൂർത്തിയായതിനാൽ സ്വന്തം ഇഷ്ടപ്രകാരം പോകാൻ അനുവദിച്ചു. അസീഫ അജിനൊപ്പം പോയി.

Keywords: Kerala, News, Kasaragod, Top-Headlines, Love, Religion, BJP, Girl, Boy, Court, Mother, Hindu, Muslim, Asifa and her friend Ajin left home; Appeared at police station after case was registered; Dramatic scenes followed. < !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia