Ashtami Rohini | നാട് ശ്രീകൃഷ്ണജയന്തി ആഘോഷ നിറവില്‍; ഉണ്ണിക്കണ്ണന്മാരെയും രാധമാരെയും വരവേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം
തൃശൂര്‍: (www.kasargodvartha.com) നാടെങ്ങും ശ്രീകൃഷ്ണജയന്തി ആഘോഷത്തിലാണ്. സംസ്ഥാനത്ത് ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ പതിനായിരത്തിലേറെ കേന്ദ്രങ്ങളില്‍ ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്രകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഗുരുവായൂര്‍ അടക്കമുള്ള പ്രധാന ശ്രീ കൃഷ്ണ ക്ഷേത്രങ്ങളില്‍ എല്ലാം പ്രത്യേക ചടങ്ങുകള്‍ ഉണ്ട്.
കുട്ടികള്‍ക്കായി വിവിധ സംഘടനകള്‍ മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചശേഷം ഉള്ള ആദ്യ ശ്രീ കൃഷ്ണ ജയന്തി ആയതിനാല്‍ ആഘോഷങ്ങള്‍ വിപുലമാക്കിയിട്ടുണ്ട്. ഉണ്ണിക്കണ്ണന്മാരും രാധമാരും ഗോപികമാരുമെല്ലാം ചേര്‍ന്ന് സംസ്ഥാനത്തെ അമ്പാടിയാക്കുന്ന കാഴ്ചയ്ക്കാണ് ഓരോ മലയാളികളും ഈ ദിനത്തില്‍ സാക്ഷ്യം വഹിക്കുക.
കോവിഡ് നിയന്ത്രണങ്ങള്‍ ഇത്തവണ പിന്‍വലിച്ചതിനാല്‍ പതിനായിരത്തിലേറെ ശോഭാ യാത്രകളാണ് നടക്കുക.അഷ്ടമി രോഹിണി ആഘോഷത്തിനായി ഗുരുവായൂര്‍ ക്ഷേത്രവും ഒരുങ്ങി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിരവധി ഭക്തജങ്ങളാണ് ഈ ദിവസത്തില്‍ എത്താറുള്ളത്. ഭക്തജന തിരക്ക് ലഘൂകരിക്കുന്നതിനായി ക്ഷേത്രത്തില്‍ ദര്‍ശന ക്രമീകരണം ഏര്‍പെടുത്തിയിട്ടുണ്ട്.
Keywords: Thrissur, news, Kerala, Top-Headlines, Celebration, Religion, Temple, Today Ashtami Rohini.