Crocodile Babiya Died | അനന്തപുരം ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് കൗതുക കാഴ്ചയായിരുന്ന 'ബബിയ' ഓര്‍മയായി
കാസര്‍കോട്: (www.kasargodvartha.com) കേരളത്തിലെ ഏക തടാക ക്ഷേത്രമായ അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബബിയ എന്ന മുതല ഓര്‍മയായി. ഞായറാഴ്ച രാത്രിയാണ് 75 വയസിലേറെ പ്രായമുള്ള മുതലയുടെ മരണം സംഭവിച്ചത്. ഭക്തര്‍ക്ക് കൗതുക കാഴ്ചയായിരുന്ന ബബിയ പൂര്‍ണമായും സസ്യാഹാരിയായിരുന്നു.
രാവിലെയും ഉച്ചയ്ക്കുമുള്ള പൂജകള്‍ക്കുശേഷം നല്‍കുന്ന നിവേദ്യമാണ് ബബിയയുടെ ആഹാരം. മുതലയ്ക്ക് നിവേദ്യം ഇവിടെ പ്രധാന വഴിപാടാണ്. ഇഷ്ടകാര്യ സാധ്യത്തിനാണ് ഭക്തര്‍ വഴിപാട് നടത്താറുളളത്. 1945ല്‍ ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു മുതലയെ ബ്രിടീഷ് സൈനികന്‍ വെടിവച്ചുകൊന്നെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ബബിയ ക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെട്ടെന്നുമാണ് വിശ്വാസം.
Keywords: Kasaragod, News, Kerala, Top-Headlines, Temple, Religion, Ananthapura lake temple crocodile Babiya died.