Heavy Rain | പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ ശിവക്ഷേത്രത്തില്‍ വെളളം കയറി; പൂജാകര്‍മങ്ങള്‍ മുടങ്ങി
ആലുവ: (www.kasargodvartha.com) പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ ആലുവ ശിവക്ഷേത്രത്തില്‍ വെള്ളം കയറി. ഇതോടെ പുലര്‍ചെയുള്ള പൂജാകര്‍മങ്ങള്‍ മുടങ്ങി. കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ പെരിയാറിലെ ജലനിരപ്പ് 1.5 മീറ്ററോളമാണ് ഉയര്‍ന്നത്. പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം വെള്ളത്തിലെ ചെളിയുടെ തോത് 70 എന്‍ റ്റി.യു ആയി വര്‍ധിച്ചിട്ടുണ്ട്. ആലുവ ജല ശുദ്ധീകരണ ശാലയുടെ ഭാഗത്ത് ജലനിരപ്പ് സമുദ്ര നിറപ്പില്‍ നിന്ന് 2.3 മീറ്റര്‍ രേഖപെടുത്തി. ബുധനാഴ്ച 80 സെന്റിമീറ്റര്‍ മാത്രമായിരുന്നു ജലനിരപ്പ്.
റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച ഇടമലയാര്‍ അണക്കെട്ടിന്റെ രണ്ട് ഷടറുകള്‍ 25 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തിയിരുന്നു. കാലാവസ്ഥാ പ്രവചനവും നീരൊഴുക്കും കണക്കിലെടുത്തായിരുന്നു നടപടി. ഇതുവഴി 131.69 ക്യുമെകസ് ജലമാണ് പുറത്തേക്ക് ഒഴുക്കിവിട്ടിരുന്നത്. ഇതും മഴയും ചേര്‍ന്നാണ് പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ കാരണം.
Keywords: News, Kerala, Top-Headlines, Rain, Religion, Flood, Temple, Aluva: Heavy rain; Shiva temple flooded.