Akshaya Tertiarya | അക്ഷയ തൃതീയ: അക്ഷയ പാത്രം പോലെ എന്ത് വാങ്ങിയാലും അത് ഇരട്ടിക്കും എന്ന വിശ്വാസം
Apr 29, 2022, 17:22 IST
തിരുവനന്തപുരം: (www.kasargodvartha.com) ഈ വര്‍ഷം മെയ് മൂന്നിനാണ് ഈ വര്‍ഷത്തെ അക്ഷയ തൃതീയ എത്തുന്നത്. അക്ഷയ തൃതീയ ദിനത്തിലെ 24 മണിക്കൂറും ശുഭകരമാണ്. അക്ഷയ പാത്രം പോലെയാണ് ഈ ദിവസത്തെ കണക്കാക്കുന്നത്. എന്ത് വാങ്ങിയാലും അത് ഇരട്ടിക്കും എന്നാണ് വിശ്വാസം. പുതിയ കാര്യങ്ങള്‍ തുടങ്ങുന്നതിന് ഇത്രയും നല്ല ശുഭ മുഹുര്‍ത്തം വെറെ ഇല്ല എന്നു പറയാം.
അക്ഷയ തൃതീയ നാളില്‍ ചെയ്യുന്ന സത്കര്‍മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നൊരു വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. ഐശ്വര്യ ദേവതയുടെ കടാക്ഷം കൊണ്ട് ഈ ദിവസം വാങ്ങിയ വസ്തു ക്ഷയിക്കില്ലെന്നും അത് ദിനം പ്രതി ഏറി വരുമെന്നുമാണ് വിശ്വാസം. ജീവിതത്തില്‍ അഭിവൃദ്ധി പ്രതീക്ഷിക്കുന്നവരുടെ, കാംക്ഷിക്കുന്നവരുടെ ദിനമാണ് അക്ഷയ തൃതീയ.

Keywords: Thiruvananthapuram, News, Kerala, Top-Headlines, Religion, Gold, Akshaya-Tritiya, Akshaya Tertiarya celebration in Kerala.