city-gold-ad-for-blogger

അജ്മീര്‍ മൗലിദും മതപ്രഭാഷണവും 14ന് തുടങ്ങും

സന്തോഷ് നഗര്‍: (www.kasargodvartha.com 08.04.2017) മത സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന കുഞ്ഞിക്കാനം അല്‍ അമീന്‍ യുവജന സംഘത്തിന്റെ ആറാം വാര്‍ഷികവും അജ്മീര്‍ മൗലിദും മതപ്രഭാഷണവും 14,15,16 തീയതികളില്‍ കുഞ്ഞിക്കാനം കുഞ്ഞഹമ്മദ് മുസ് ലിയാര്‍ നഗറില്‍ വെച്ച് നടക്കും. 14ന് രാത്രി 7:30ന് സയ്യിദ് അലവി തങ്ങള്‍ ഓലമുണ്ട ഉദ്ഘാടനം ചെയ്യും. ഹാഷിം ഹംസ വഹാബി അഡ്യാര്‍ കണ്ണൂര്‍ മുഖ്യപ്രഭാഷണം നടത്തും.

അജ്മീര്‍ മൗലിദും മതപ്രഭാഷണവും 14ന് തുടങ്ങും


15ന് സയ്യിദ് യഹ് യല്‍ ബുഖാരി തങ്ങള്‍ മടവൂര്‍ കോട്ട പ്രാര്‍ത്തന നസ്വീഹത്ത് മജ്‌ലിസിന് നേതൃത്വം നല്‍കും. വഹാബ് നഈമി കൊല്ലം മുഖ്യപ്രഭാഷണം നടത്തും. 16ന് അജ്മീര്‍ മൗലിദ് പാരായണത്തിന് കെ അബ്ദുര്‍ റഹ് മാന്‍ മുസ് ലിയാരും തുടര്‍ന്ന് നടക്കുന്ന കൂട്ടപ്രാര്‍ത്തനാ നസ്വീഹത്ത് മജ്‌ലിസിന് സയ്യിദ് സുഹൈല്‍ അസ്സഖാഫ് തങ്ങള്‍ മടക്കരയും നേതൃത്വം നല്‍കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:   Santhosh Nagar, Kunhikanam, Kasaragod, Al Ameen, Ajmeer, Speech, News, Malayalam News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia