Temple Event | ഒരു നൂറ്റാണ്ടിന് ശേഷം കളിങ്ങോത്ത് വലിയ വളപ്പ് ദേവസ്ഥാനത്ത് വയനാട്ടുകുലവൻ തെയ്യംകെട്ട്; ആഘോഷ കമ്മിറ്റിയായി
● 2025-ൽ എപ്രിൽ 15 മുതൽ 17 വരെ വമ്പൻ തെയ്യം കെട്ട് നടക്കും.
● തെയ്യംകെട്ടിന് മാർച്ച് 26 ന് കൂവം അളക്കും.
● ആഘോഷ കമ്മിറ്റിയുടെ ഉദ്ഘാടനം സി.എച്ച്. കുഞ്ഞമ്പു എംഎൽഎ നിർവ്വഹിച്ചു.
പാലക്കുന്ന്: (KasargodVartha) കഴക പരിധിയിലെ പനയാൽ കളിങ്ങോത്ത് വലിയവളപ്പ് ദേവസ്ഥാനത്തിൽ 2025 ൽ നടക്കുന്ന വയനാട്ടുകുലവൻ തെയ്യംകെട്ടിന് തീയതി കുറിച്ചു. ഏപ്രിൽ 15 മുതൽ 17 വരെ നടക്കുന്ന തെയ്യംകെട്ടിന് മാർച്ച് 26 ന് കൂവം അളക്കും. പനയാൽ കൃഷ്ണൻ ജ്യോൽസ്യർ പ്രശ്നചിന്ത നടത്തി. തുടർന്ന് നടന്ന ആഘോഷ കമ്മിറ്റി രൂപവത്ക്കരണ യോഗം സി എച്ച്. കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു.
പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ക്ഷേത്ര സ്ഥാനികർ സുനീഷ് പൂജാരി, കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, സി. നാരായണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം കുമാരൻ, ഉത്തര മലബാർ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് രാജൻ പെരിയ, കുഞ്ഞിക്കണ്ണൻ നായർ, മേലത്ത് ബാലകൃഷ്ണൻ നായർ, അടുക്കാടുക്കം തറവാട് പ്രസിഡന്റ് അഡ്വ. കെ. വിജയകുമാർ, പ്രാദേശിക സമിതി പ്രസിഡന്റ് ചന്തൻകുഞ്ഞി പനയാൽ, വാസുദേവ ബട്ടത്തൂർ എന്നിവർ സംസാരിച്ചു.
ആഘോഷ കമ്മിറ്റി ഭാരവാഹികൾ: അഡ്വ. എ വിജയകുമാർ (ചെയർമാൻ), പി. കെ. രാജേന്ദ്രനാഥ് (വർക്കിംഗ് ചെയ.), സി. നാരായണൻ (ജന. കൺവീനർ), ചന്തൻ കുഞ്ഞി പനയാൽ (ട്രഷറർ). ഒരു നൂറ്റാണ്ടിന് ശേഷമാണ് ഇവിടെ വയനാട്ടുകുലവൻ തെയ്യം കെട്ട് നടക്കുന്നത്
#VayanattukulanTheyyam #KalingothValiaValappu #KeralaRituals #TempleEvents #Palakkad #CulturalCelebration