പൂർവ്വികർ കാണിച്ച് തന്ന പൈതൃകവും മാർഗങ്ങളും മുറുകെ പിടിക്കണമെന്ന് അബ്ബാസലി ശിഹാബ് തങ്ങൾ; ലഹരി അടക്കമുള്ള വിഷയങ്ങളിൽ രക്ഷിതാക്കൾ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശം
● വിദ്യാർത്ഥികളിൽ നിന്ന് ലഹരി അകറ്റാൻ ശ്രദ്ധിക്കണം.
● മഹല്ല് നേതൃത്വങ്ങളും രക്ഷിതാക്കളും ജാഗ്രത പാലിക്കണം.
● സാമൂഹ്യ തിന്മകൾക്കെതിരെ പോരാടാൻ തങ്ങൾ ആഹ്വാനം ചെയ്തു.
● പ്രയാസങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കാൻ മുന്നോട്ട് വരണം.
● മാഹിനാബാദിൽ നടന്ന ശില്പശാലയിലാണ് പ്രസ്താവന.
ചട്ടഞ്ചാൽ: (KasargodVartha) പൂർവ്വികർ നമുക്ക് കാണിച്ചുതന്ന പൈതൃകവും മാർഗങ്ങളും കൈവിടാതെ സമുദായം മുന്നോട്ട് പോകണമെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു. എസ്എംഎഫ് കാസർകോട് ജില്ലാ കമ്മിറ്റി മാഹിനാബാദിലെ എംഐസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ലാ നേതൃത്വ പരിശീലന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന് കൂടുതൽ ഊന്നൽ നൽകി അത് വിദ്യാർത്ഥികളിലേക്ക് പകർന്ന് നൽകാനും കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും ആഗോള തലത്തിലും പ്രവർത്തിക്കുന്ന സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അതിനായി ഉപയോഗപ്പെടുത്താനും തങ്ങൾ നിർദ്ദേശിച്ചു.
കൂടാതെ വിദ്യാർത്ഥികളിലും യുവാക്കളിലും പടർന്ന് പിടിക്കാൻ ഏറെ സാധ്യതയുള്ള ലഹരി ഉൾപ്പെടെയുള്ള അസാന്മാർഗിക പ്രവർത്തനങ്ങളിൽ നിന്ന് മക്കൾ ചെന്ന് ചാടാതിരിക്കാൻ മഹല്ല് നേതൃത്വങ്ങളും രക്ഷിതാക്കളും ജാഗ്രത പുലർത്തണമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
സമൂഹത്തിൽ പ്രയാസങ്ങളും അവശതകളും നേരിടുന്നവരെ സഹായിക്കാനും അവരെ ചേർത്ത് പിടിക്കാനും എല്ലാവരും മുൻപന്തിയിൽ ഉണ്ടാകണമെന്നും അദ്ദേഹം ഉണർത്തി. ശില്പശാലക്ക് തുടക്കം കുറിച്ച് സമസ്ത സീനിയർ വൈസ് പ്രസിഡൻ്റ് യുഎം അബ്ദുൽ റഹ്മാൻ മൗലവി പതാക ഉയർത്തി.
മദ്രസ മാനേജ്‌മെൻ്റ് ജില്ലാ പ്രസിഡൻ്റ് എംഎസ് തങ്ങൾ മദനി ഓലമുണ്ട പ്രാർത്ഥന നടത്തി. എസ്എംഎഫ് ജില്ലാ പ്രസിഡൻ്റ് എ അബ്ദുൽ റഹ്‌മാൻ അധ്യക്ഷനായി. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി യു. ശാഫി ഹാജി കർമ്മ പദ്ധതി അവതരണം നടത്തി.
വഖഫ് സംബന്ധമായ ക്ലാസിന് അഡ്വ. ബിഎം ജമാലും, മഹല്ല് നേതൃത്വം സംബന്ധിച്ച ക്ലാസിന് ഷറഫുദ്ദീൻ ഹുദവി ആനമങ്ങാടും നേതൃത്വം നൽകി. എസ്എംഎഫ് ജില്ലാ ജനറൽ സെക്രട്ടറി എപിപി കുഞ്ഞഹമ്മദ് ഹാജി ആമുഖ ഭാഷണം നടത്തി.
കേന്ദ്ര മസ്ഹലത്ത് കമ്മിറ്റി ചെയർമാൻ കല്ലട്ര മാഹിൻ ഹാജി, സെക്രട്ടറി സിടി അബ്ദുൽ ഖാദർ ഹാജി, സമസ്ത ജില്ലാ വർക്കിംഗ് സെക്രട്ടറി ചെങ്കളം അബ്ദുല്ല ഫൈസി, സെക്രട്ടറി സിദ്ദീഖ് നദ്‌വി, ചേരൂർ ഹുസൈൻ തങ്ങൾ, മാസ്തിക്കുണ്ട് ഹാദി തങ്ങൾ, മൊഗ്രാൽ എ. ഹമീദ് ഹാജി, താജുദ്ദീൻ ചെമ്പരിക്ക, സിഎം ഖാദർ ഹാജി, മുബാറക്ക് ഹസൈനാർ ഹാജി, കെബി കുട്ടി ഹാജി, ബഷീർ വെള്ളിക്കോത്ത്, അബൂബക്കർ മാസ്റ്റർ പാറപ്പള്ളി, ഇബ്രാഹിം ഹാജി ഒടയംചാൽ, ബേർക്ക അബ്ദുല്ല കുഞ്ഞി ഹാജി, സിഎം ഖാദർ ഹാജി, സി എച്ച് മുഹമ്മദ് വടക്കേക്കര എന്നിവർ ചടങ്ങിൽ സംസാരിച്ചു.
പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളുടെ വാക്കുകളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക. ഈ വാർത്ത സുഹൃത്തുക്കളുമായി ഷെയർ ചെയ്യൂ.
Article Summary: Panakkad Sayyid Abbasali Shihab Thangal's speech on preserving heritage.
#AbbasaliThangal #Islam #KeralaMuslims #Kasargod #IslamicSpeech #Community






