വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിൽ 40 പേർക്ക് പങ്കെടുക്കാം
Oct 7, 2020, 20:23 IST
തിരുവനന്തപുരം: (www.kasargodvartha.com 07.10.2020) വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിൽ 40 പേർക്ക് പങ്കെടുക്കാൻ അനുമതി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പള്ളികളിൽ 20 പേർ മാത്രമേ ആരാധനകളിൽ പങ്കെടുക്കാവൂ എന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് മുസ്ലിം നേതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് തീരുമാനമുണ്ടായത്.
സാധാരണ ഘട്ടങ്ങളിൽ എല്ലാ ആരാധനാലയങ്ങളിലും പരമാവധി 20 പേരെ മാത്രമേ അനുവദിക്കൂ. എന്നാൽ വിശേഷ പൂജ, ജുമുഅ, കുർബാന എന്നീ ആരാധനാ കർമങ്ങൾക്ക് അതത് സ്ഥലത്തെ സൗകര്യത്തിനനുസരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 40 പേരെ വരെ അനുവദിക്കും.
ശബരിമലയില്‍ തുലാമാസ പൂജാ ദിവസങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദിവസം പരമാവധി 250 പേരെ വരെ ദര്‍ശനത്തിന് അനുവദിക്കും.
Keywords: Kerala, News, Kasaragod, Pinarayi-Vijayan, COVID-19, Corona, Masjid, Temple, Religion, Programme, Top-Headlines, A maximum of 20 people at a time worship centre; 40 people for the special ceremony