city-gold-ad-for-blogger

അഞ്ച് മദ്‌റസകള്‍ക്ക് കൂടി സമസ്ത അംഗീകാരം

കോഴിക്കോട്: (www.kasargodvartha.com 13.11.2017) സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം പുതുതായി അഞ്ച് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്തയുടെ കീഴിലുള്ള അംഗീകൃത മദ്‌റസകളുടെ എണ്ണം 9777 ആയി ഉയര്‍ന്നു.

അഞ്ച് മദ്‌റസകള്‍ക്ക് കൂടി സമസ്ത അംഗീകാരം

ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ തമ്പുത്തഡ്ക്ക (ദക്ഷിണ കന്നഡ), അലിഫ് സ്റ്റഡി സെന്റര്‍ മദ്‌റസ കമ്മനഹള്ളി (ബംഗളൂരു), മിഫ്താഹുല്‍ ഉലൂം മദ്‌റസ ബന്തിയോട് ടൗണ്‍ (കാസര്‍കോട്), വാദിനൂര്‍ മദ്‌റസ തിരുവത്ര മുട്ടില്‍ (തൃശൂര്‍), അന്‍സാറുല്‍ ഇസ്‌ലാം മദ്‌റസ 11ാം മൈല്‍ (കൊല്ലം) എന്നീ മദ്‌റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്.

ഏപ്രില്‍ രണ്ടു മുതല്‍ എട്ട് കൂടിയ ദിവസങ്ങളില്‍ മദ്‌റസകള്‍ക്ക് മധ്യവേനല്‍ അവധി നല്‍കാന്‍ തീരുമാനിച്ചു. പ്രസിഡന്റ് പി കെ പി അബ്ദുല്‍ സലാം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സി കെ എം സ്വാദിഖ് മുസ്‌ലിയാര്‍, പി പി ഉമര്‍ മുസ്‌ലിയാര്‍, എം എ ഖാസിം മുസ്‌ലിയാര്‍, കെ ടി ഹംസ മുസ്‌ലിയാര്‍, എം എം മുഹ്‌യുദ്ദീന്‍ മൗലവി, എ വി അബ്ദുര്‍ റഹ് മാന്‍ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ടി കെ പരീക്കുട്ടി ഹാജി, എം സി മായിന്‍ ഹാജി, എം പി എം ഹസ്സന്‍ ശരീഫ് കുരിക്കള്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍, പി എ ജബ്ബാര്‍ ഹാജി പ്രസംഗിച്ചു. മാനേജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kozhikode, Religion, Madrasa, News, Kerala, Samastha, Affiliation.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia