55 തവണ അഗ്‌നി പ്രവേശം നടത്തി ഭക്തരില്‍ വിസ്മയം തീര്‍ത്ത 17കാരന് പട്ടുംവളയും
Apr 3, 2019, 18:16 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.04.2019) 55 തവണ അഗ്‌നി പ്രവേശം നടത്തി ഭക്തരില്‍ വിസ്മയം തീര്‍ത്ത 17കാരന് പട്ടുംവളയും. ബല്ലത്ത് പുതിയകണ്ടം വിഷ്ണു മൂര്‍ത്തി ദേവസ്ഥാനത്തെ ഒറ്റകോല മഹോത്സവത്തിലാണ് 17കാരനായ സിദ്ധാര്‍ത്ഥ് രാജ് 55 തവണ വിഷ്ണു മൂര്‍ത്തി കോലത്തില്‍ കനലാട്ടം നടത്തിയത്. പിതാവായ നെല്ലിക്കാട്ടെ രാജന്‍ പണിക്കരില്‍ നിന്നും ശിഷ്യത്വം സ്വീകരിച്ച സിദ്ധാര്‍ത്ഥ് രാജ് ചെറുപ്പംതൊട്ടേ തെയ്യക്കോലമണിയാറുണ്ടെങ്കിലും പുതിയകണ്ടം വിഷ്ണു മൂര്‍ത്തി ക്ഷേത്രത്തിലാണ് ആദ്യമായി ഒറ്റക്കോലം കെട്ടിയത്.
ഒറ്റകോലത്തിലെ അരങ്ങേറ്റത്തില്‍ തന്നെ വിസ്മയം തീര്‍ത്ത സിദ്ധാര്‍ത്ഥിന് ക്ഷേത്ര കമ്മിറ്റി പട്ടുംവളയും നല്‍കുകയായിരുന്നു. മഡിയന്‍ രാമന്‍ പെരുമലയന്റെ കുടുംബത്തില്‍പ്പെട്ട സിദ്ധാര്‍ത്ഥ് രാജ് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. അമ്മ ഷൈമ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Kanhangad, Award, Boy, Student, Religion, 17 year felicitated.
< !- START disable copy paste -->
Keywords: Kasaragod, Kerala, News, Kanhangad, Award, Boy, Student, Religion, 17 year felicitated.
< !- START disable copy paste -->