ക്ഷേത്രത്തില്‍ വഴിപാടായി പല വിഭവങ്ങളും സമര്‍പിക്കാറുണ്ട്, ഇവിടെ വഴിപാടായി ലഭിച്ചത് കേട്ടാല്‍ ഞെട്ടും
Mar 18, 2019, 17:44 IST
കൊല്ലം: (www.kasargodvartha.com 18/03/2019) കേരളത്തിലെ ഏക ദുര്യോധന ക്ഷോത്രമായ കൊല്ലം പോരുവഴി മലനട ക്ഷേത്രത്തില്‍ ഇത്തവണ വഴിപാടായി ലഭിച്ചത് 101 കുപ്പി ഓള്‍ഡ് മങ്ക് മദ്യം. ഈ ക്ഷേത്രത്തില്‍ വഴിപാടായി കള്ളാണ് ഭക്തര്‍ നല്‍കാറുള്ളത്. മാര്‍ച്ച് 22ന് ഉത്സവം നടക്കുന്ന ക്ഷേത്രത്തിന്റെ ഉത്സവത്തിന്റെ മുന്നോടിയായി ഉള്ള കൊടിയേറ്റ് ചടങ്ങ് നടന്ന 15 ാം തീയതിയാണ് ഒരു ഭക്തന്‍ 101 കുപ്പി മദ്യം വഴിപാടായി എത്തിച്ചത്.
നാട്ടുകാരനായ ഒരു പ്രവാസിയാണ് മദ്യം വഴിപാടായി സമര്‍പ്പിച്ചത്. ദുര്യോധനന്‍ മുതല്‍ ദുശ്ശള വരെ 101 പേര്‍ക്കും മലനട ഗ്രാമത്തില്‍ പലയിടത്തായി ക്ഷേത്രമുണ്ട്. ഈ 101 പേര്‍ക്ക് വേണ്ടിയാണ് 101 കുപ്പി ഓള്‍ഡ് മങ്ക് റം വഴിപാടായി എത്തിച്ചത്. ദുര്യോധനന് മലനടയിലെത്തിയപ്പോള്‍ ദാഹം തോന്നുകയും ഇവിടുത്ത ഒരു വീട്ടിലെത്തി വെള്ളം ചോദിച്ചപ്പോള്‍ വീട്ടുകാരി കള്ള് നല്‍കിയെന്നാണ് ഐതിഹ്യം. ഈ സ്മരണയിലാണ് ഇത്തവണ ഓള്‍ഡ് മങ്ക് റം നല്‍കിയത്.
കിരണ്‍ ദീപ് എന്നയാള്‍ വഴിപാടായി ലഭിച്ച മദ്യത്തെക്കുറിച്ച് വിവരിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് വഴിവാട് വിവരം വൈറലായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kollam, Kerala, Top-Headlines, Temple, Religion, Social-Media, 101 bottle of liquor were offerings in the temple