city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിപിഎമ്മില്‍ ഗ്രൂപ്പിസം; ലോക്കല്‍ കമ്മിറ്റി അംഗങ്ങളുള്‍പെടെയുള്ളവര്‍ അംഗത്വം പുതുക്കിയില്ല

മഞ്ചേശ്വരം: (www.kasargodvartha.com 12.04.2018) സിപിഎം മഞ്ചേശ്വരം ഏരിയാ കമ്മിറ്റിക്ക് കീഴില്‍ ഗ്രൂപ്പിസം കൊടികുത്തി വാഴുന്നു. ലോക്കല്‍ കമ്മിറ്റി അംഗങ്ങളുള്‍പെടെയുള്ളവര്‍ അംഗത്വം പുതുക്കാത്തതിനെ തുടര്‍ന്ന് ഗുരുതരമായ സാഹചര്യമാണ് പാര്‍ട്ടി നേരിടുന്നതെന്ന് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. ഏരിയാ നേതൃത്വം കീഴ്ഘടകങ്ങളോട് സ്വീകരിക്കുന്ന നയസമീപനത്തില്‍ പ്രതിഷേധിച്ചാണ് നിരവധി പേര്‍ അംഗത്വം പുതുക്കാതെ മാറി നില്‍ക്കുന്നത്.

ഇതുകാരണം മെമ്പര്‍ഷിപ്പില്‍ കാര്യമായ ഇടിവ് സംഭവിച്ചതായും പാര്‍ട്ടി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. പാറക്കട്ടെ ബ്രാഞ്ചില്‍ നിന്നും മൂന്നു പേരും പെരിങ്ങടി ബ്രാഞ്ചില്‍ നിന്നും നാലു പേരും മണിമുണ്ടെ ബ്രാഞ്ചില്‍നിന്നും മൂന്നു പേരും ചെറുഗോളിയില്‍ നിന്നും ആറു പേരും ഫിര്‍ദൗസ് നഗറില്‍ നിന്നും ആറു പേരും അംഗത്വം പുതുക്കിയിട്ടില്ല. സിപിഎം മേല്‍ഘടകം കീഴ്ഘടകങ്ങളുടെ ആവശ്യത്തോട് മുഖംതിരിഞ്ഞ് നില്‍ക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ഉപ്പളയിലാണ് സിപിഎമ്മിനകത്ത് ഗ്രൂപ്പിസം കൊടുമ്പിരി കൊണ്ടിരിക്കുന്നത്.

ഡിവൈഎഫ്‌ഐയില്‍ നിന്നും തുടങ്ങിയ ഗ്രൂപ്പിസം പിന്നീട് പാര്‍ട്ടിയിലേക്കും വ്യാപിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐയുടെ മിനുട്‌സ് ബുക്കിലെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ വന്നതാണ് പ്രശ്‌നങ്ങളുടെ തുടക്കം. അതേസമയം മഞ്ചേശ്വരം ഏരിയയില്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു പ്രശ്‌നവുമില്ലെന്നാണ് ഏരിയാ സെക്രട്ടറി അബ്ദുര്‍ റസാഖ് ചിപ്പാര്‍ പറയുന്നത്. ഏരിയയില്‍ 200 മെമ്പര്‍ഷിപ്പ് വര്‍ദ്ധിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ചില സ്ഥലങ്ങളില്‍ ഒന്നോ രണ്ടോ പേര്‍ അംഗത്വം പുതുക്കാതിരിക്കുന്നത് കാലാകാലങ്ങളായി സംഭവിക്കുന്നതാണ്. ഇതിനെ പെരുപ്പിച്ചു കാട്ടേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു.

മഞ്ചേശ്വരം ഏരിയയുടെ ചുമതല വഹിക്കുന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിപിപി മുസ്തഫ കര്‍ശന നിലപാട് സ്വീകരിക്കാത്തതാണ് പാര്‍ട്ടിക്കുള്ളില്‍ ഏകോപനമില്ലായ്മയ്ക്ക് കാരണമെന്നാണ് മെമ്പര്‍ഷിപ്പ് പുതുക്കാന്‍ തയ്യാറാകാത്തവര്‍ കുറ്റപ്പെടുത്തുന്നത്. മണല്‍ മാഫിയയുമായും മറ്റും പാര്‍ട്ടി നേതാക്കളായ പലര്‍ക്കും ബന്ധമുണ്ടെന്നും ഇക്കാര്യങ്ങള്‍ ചോദ്യം ചെയ്യുന്നവരെ പാര്‍ട്ടിക്കുള്ളില്‍ ശത്രക്കുളായാണ് കാണുന്നതെന്നും ഉപ്പളയിലുള്ള സജീവ പാര്‍ട്ടി പ്രവര്‍ത്തകന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

സിപിഎം മുഖ്യശത്രുവായി കാണുന്ന ലീഗ് നേതാക്കളുടെ പല കാര്യങ്ങള്‍ക്കും സിപിഎം നേതാക്കള്‍ വഴിവിട്ട് സഹായം നല്‍കുന്നതായും സിപിഎമ്മിലെ ചിലര്‍ കുറ്റപ്പെടുത്തുന്നു.

സിപിഎമ്മില്‍ ഗ്രൂപ്പിസം; ലോക്കല്‍ കമ്മിറ്റി അംഗങ്ങളുള്‍പെടെയുള്ളവര്‍ അംഗത്വം പുതുക്കിയില്ല


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Manjeshwaram, Committee, CPM, Top-Headlines, Political party, Politics, Groupism in CPM
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia