city-gold-ad-for-blogger

സര്‍ക്കാര്‍ ജോലി നല്‍കി സിപിഎം ക്രിമിനലുകളെ വളര്‍ത്തുന്നു; റിപോളിംഗ് പ്രചരണത്തിനിടെ തന്നെ ആക്രമിച്ചത് പരിയാരം മെഡിക്കല്‍ കോളജിലെയും ചെറുതാഴം സഹകരണ ബാങ്കിലെയും ജീവനക്കാരെന്ന് ഉണ്ണിത്താന്‍

പിലാത്തറ: (www.kasargodvartha.com 25.05.2019) സര്‍ക്കാര്‍ ജോലി നല്‍കി സിപിഎം ക്രിമിനലുകളെ വളര്‍ത്തുകയാണെന്ന് നിയുക്ത എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ആരോപണം. റിപോളിംഗ് പ്രചരണത്തിനിടെ തന്നെ ആക്രമിച്ചത് പരിയാരം മെഡിക്കല്‍ കോളജിലെയും ചെറുതാഴം സഹകരണ ബാങ്കിലെയും ജീവനക്കാരെന്നും ഉണ്ണിത്താന്‍ ആരോപിച്ചു. കല്യാശേരി മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദിയറിയിച്ചുകൊണ്ട് പിലാത്തറയില്‍ പ്രസംഗിക്കുമ്പോഴാണ് ഉണ്ണിത്താന്‍ ഇക്കാര്യം ഉന്നയിച്ചത്.


റിപോളിംഗ് നടന്ന ദിവസം പിലാത്തറയില്‍ സ്ഥാനാര്‍ത്ഥിയായ തന്നെയും ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ മുജീബിനെയും സിപിഎമ്മുകാര്‍ അക്രമിക്കുകയുണ്ടായി. അക്രമത്തിന് നേതൃത്വം നല്‍കിയത് ചെറുതാഴം സര്‍വീസ് സഹകരണ ബാങ്കിലെയും പരിയാരം മെഡിക്കല്‍ കോളജിലെയും ജീവനക്കാരാണ്. സര്‍ക്കാര്‍ ജോലി കൊടുത്ത് നാട്ടില്‍ ക്രിമിനലുകളെ വളര്‍ത്തിയെടുക്കുകയാണ് സിപിഎം ചെയ്യുന്നത് - അദ്ദേഹം ആരോപിച്ചു.

സര്‍ക്കാര്‍ ജോലി നല്‍കി സിപിഎം ക്രിമിനലുകളെ വളര്‍ത്തുന്നു; റിപോളിംഗ് പ്രചരണത്തിനിടെ തന്നെ ആക്രമിച്ചത് പരിയാരം മെഡിക്കല്‍ കോളജിലെയും ചെറുതാഴം സഹകരണ ബാങ്കിലെയും ജീവനക്കാരെന്ന് ഉണ്ണിത്താന്‍

പകയുടെയും വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും അക്രമത്തിന്റെയും കൊലപാതകത്തിന്റെയും രാഷ്ട്രീയം ഈ മണ്ണില്‍ നിന്ന് അവസാനിപ്പിക്കാനുള്ള പ്രവര്‍ത്തനമാണ് എംപി എന്ന നിലയില്‍ താന്‍ ആദ്യമായി നടത്തുക. നാടിന് ആവശ്യം ശവകുടീരങ്ങളും ബലികുടീരങ്ങളുമല്ല. ശാന്തിയും സമാധാനവും ഉണ്ടെങ്കില്‍ മാത്രമേ നാട്ടില്‍ വികസനം സാധ്യമാകുകയുള്ളൂ. കഠാര, അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ എംപി എന്ന നിലയില്‍ ശ്രമിക്കും. അക്രമം അമര്‍ച്ച ചെയ്യാന്‍ നിയമത്തിന്റെ വഴിയില്‍ പോകും. രാഷ്ട്രീയ ശത്രുക്കളെ പോലും മിത്രങ്ങളായി കാണുമെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) 

Keywords:  Kerala, news, Rajmohan Unnithan, Bank, Medical College, CPM, Attack, Politics, Video,  Unnithan against CPM.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia