പടന്ന ഗ്രാമപഞ്ചായത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണും കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുള്ള പോര് വീണ്ടും കൊഴുക്കുന്നു; കെപിസിസി പ്രസിഡണ്ട് എംഎം ഹസനും ഡിസിസി പ്രസിഡണ്ടിനും വനിതാ മെമ്പറുടെ പരാതി
Mar 27, 2018, 14:17 IST
കാസര്‍കോട്: (www.kasargodvartha.com 27.03.2018) പടന്ന ഗ്രാമപഞ്ചായത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണും കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുള്ള പോര് വീണ്ടും കൊഴുക്കുന്നു. ഇതേതുടര്‍ന്ന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി റഷീദ കെപിസിസി പ്രസിഡണ്ട് എംഎം ഹസനും ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിലിനും യുഡിഎഫ് ജില്ലാ കണ്‍വീനര്‍ പി. ഗംഗാധരന്‍ നായര്‍ക്കും പരാതി നല്‍കി. കോണ്‍ഗ്രസിലെ ചില പ്രവര്‍ത്തകരുമായുണ്ടായ തര്‍ക്കം കാരണം 2017 നവംബറില്‍ റഷീദ പഞ്ചായത്ത് അംഗത്വം രാജിവെക്കുന്നതിനായി പഞ്ചായത്ത് ഓഫീസിലെത്തിയിരുന്നു.
യുഡിഎഫ് നേതാക്കള്‍ ഇടപെട്ട് പിന്നീട് പ്രശ്‌നം ചര്‍ച്ച ചെയ്യുകയും പരിഹാരം കണ്ടെത്തുകയുമായിരുന്നു. തന്നെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രാദേശിക നേതാവിനെ പാര്‍ട്ടി നേതൃപദവിയില്‍ നിന്നും പഞ്ചായത്ത് ഭരണസമിതി കാലാവധി അവസാനിക്കുന്നതു വരെ ഒഴിവാക്കുമെന്ന ധാരണയിലായിരുന്നു പ്രശ്‌നം പരിഹരിച്ചതെന്ന് കെ.പി റഷീദ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി നേതൃത്വം മാറ്റി നിര്‍ത്തിയ പ്രാദേശിക നേതാവിന്റെ വീട്ടില്‍ രഹസ്യയോഗം ചേരുകയും നേതാക്കളായ പി.കെ ഫൈസല്‍, കെ.പി പ്രകാശന്‍, ശ്രീധരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കുകയും മാറ്റി നിര്‍ത്തിയയാളെ പാര്‍ട്ടിയുടെ ഭാരവാഹിത്വത്തിലേക്ക് വീണ്ടും തിരികെ കൊണ്ടുവരികയും ചെയ്തതോടെ ഒത്തുതീര്‍പ്പ് കരാര്‍ ലംഘിക്കപ്പെട്ടതായാണ് റഷീദ ആരോപിക്കുന്നത്. യുഡിഎഫ് നേതൃത്വവുമായോ താനുമായോ ചര്‍ച്ച ചെയ്യാതെയാണ് ഈ തീരുമാനം ഉണ്ടായതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തിങ്കളാഴ്ച കാസര്‍കോട്ടെത്തിയ കെപിസിസി പ്രസിഡണ്ട് എംഎം ഹസനും ഒപ്പമുണ്ടായിരുന്ന ഡിസിസി പ്രസിഡണ്ടിനും പി. ഗംഗാധരന്‍ നായര്‍ക്കും പരാതി നല്‍കിയത്. രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുമെന്നാണ് നേതാക്കള്‍ ഉറപ്പു നല്‍കിയതെന്ന് റഷീദ പറഞ്ഞു. തീരുമാനം അനുകൂലമായില്ലെങ്കില്‍ പഞ്ചായത്ത് അംഗത്വം രാജിവെക്കുന്നത് ഉള്‍പെടെയുള്ള കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.
മുമ്പ് രാജിക്കൊരുങ്ങിയ റഷീദയുടെ വീടിന്റെയും സഹോദരി താമസിക്കുന്ന തറവാട് വീടിന്റെയും ജനല്‍ ഗ്ലാസുകള്‍ അജ്ഞാത സംഘം അടിച്ചുതകര്‍ത്തിരുന്നു. ഇതുസംബന്ധിച്ച് ചന്തേര പോലീസില്‍ കേസ് നിലവിലുണ്ട്.
Related News:
രാജിക്കൊരുങ്ങിയ കോണ്‍ഗ്രസ് വനിതാ പഞ്ചായത്ത് അംഗത്തിന്റെയും സഹോദരിയുടെയും വീടിന്റെ ജനല്‍ഗ്ലാസ് തകര്‍ത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Congress, Political party, Politics, Top-Headlines, KPCC, KPCC-president, M.M. Hassan, Panchayat Standing committee chairperson and Congress leaders fight continues, Complaint lodged
< !- START disable copy paste -->