നരേന്ദ്രമോദി നടത്തുന്നത് പ്രധാനമന്ത്രി എന്ന പദവിക്ക് പോലും കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള വിദ്വേഷത്തിന്റെ രാഷ്ട്രീയം: മുല്ലപ്പള്ളി രാമചന്ദ്രന്‍
Oct 11, 2018, 17:00 IST
കാസര്‍കോട്: (www.kasargodvartha.com 11.10.2018) പ്രധാനമന്ത്രി എന്ന പദവിക്ക് പോലും കളങ്കമുണ്ടാക്കുന്ന തരത്തില്‍ വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് നരേന്ദ്രമോദി നടത്തുന്നതെന്ന് കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യത്തിനു ശേഷം, കോണ്‍ഗ്രസ് ഭരണത്തിലൂടെ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഉന്നതിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്ന ഇന്ത്യയെ സര്‍വ മേഖലയിലും തകര്‍ത്തു തരിപ്പണമാക്കുകയാണ് നരേന്ദ്രമോദി ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു മോദി ഭരണം. വരുന്ന തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് അതിശക്തമായി തിരിച്ചുവരുമെന്ന് അദ്ദേഹം പറഞ്ഞു. ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി വര്‍ക്കിംഗ് പ്രസിഡണ്ടുമാരായ കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, ജനറല്‍സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, എ പൗലോസ്, കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കെ പി സി സി നിര്‍വാഹക സമിതി അംഗം പി എ അഷ്‌റഫലി, ബാലകൃഷ്ണ വോര്‍കുഡലു, അഡ്വ. സുബ്ബയ്യ റായി, കെ പി സി സി അംഗങ്ങള്‍, ഡി സി സി ഭാരവാഹികള്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടുമാര്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടുമാര്‍, പോഷക സംഘടനാ ജില്ലാ പ്രസിഡണ്ടുമാര്‍ സംബന്ധിച്ചു. ഡി സി സി ജനറല്‍സെക്രട്ടറി അഡ്വ എ ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, KPCC, Congress, Politics, Mullappally Ramachandran against Narendra Modi
< !- START disable copy paste -->