city-gold-ad-for-blogger

ഗവ. കോളജിലെ അനുമതിയില്ലാതെ ആഹ്ലാദ പ്രകടനം: പിഴയടക്കാത്ത 15 പേരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു

കാസര്‍കോട്: (www.kasargodvartha.com 08.06.2017) അനുമതിയില്ലാതെ പ്രകടനം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് ഗവ. കോളജിലെ പൂര്‍വ വിദ്യാര്‍ഥികളായ 15 എംഎസ്എഫ് പ്രവര്‍ത്തകരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു.

2013-14 അധ്യയന വര്‍ഷം ഗവ. കോളജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എംഎസ്എഫ്-കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനത്തില്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കാസര്‍കോട് സെക്കന്‍ഡ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2,200 രൂപ വീതം പിഴ വിധിച്ചിരുന്നു. എന്നാല്‍ ഇവര്‍ പണം അടക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് നടപടി.

ഗവ. കോളജിലെ അനുമതിയില്ലാതെ ആഹ്ലാദ പ്രകടനം: പിഴയടക്കാത്ത 15 പേരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു

എന്നാല്‍ ഇതേ സംഭവത്തില്‍ പ്രതികളായ കെഎസ്‌യു പ്രവര്‍ത്തകരുടെ പിഴ ഡിസിസി നേതൃത്വം അടച്ചിരുന്നു. നിലവില്‍ പിഴ അടക്കാത്തവരുടെ പേരില്‍ റിക്കവറിക്ക് വില്ലേജ് ഓഫിസില്‍ നോട്ടീസ് പതിച്ചിട്ടുണ്ട്. സയ്യിദ് ത്വാഹ തങ്ങള്‍, നഈം നായന്മാര്‍മൂല, സക്കീര്‍ ആദൂര്‍, തന്‍വീര്‍ സന്തോഷ് നഗര്‍, നവാസ് പാലോത്ത്, തംസീര്‍ സന്തോഷ് നഗര്‍, മുഹമ്മദ് പള്ളിപ്പുഴ, ഖലീല്‍ പൊവ്വല്‍, അഹമ്മദ് ഷക്കീര്‍, മുഹമ്മദ് നിസാന്‍, മുഹമ്മദ് റാഫി, മുഹമ്മദ് ജാഫര്‍, മുര്‍ഷിദ്, മുഹമ്മദ് ഇസ്മാഈല്‍, ഉനൈസ് എന്നിവരെയാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

കേസുമായി ബന്ധപ്പെട്ട് പാസ്‌പോര്‍ട്ട് പിടിച്ചുവച്ചതിനാല്‍ ഇതില്‍ അഞ്ചുപേര്‍ സ്വന്തമായി പിഴയൊടുക്കിയിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തിന്റെ എംഎസ്എഫ് പ്രവര്‍ത്തകരോടുള്ള സമീപനത്തില്‍ പ്രവര്‍ത്തകരില്‍ പ്രതിഷേധമുണ്ട്. ഇതുസംബന്ധിച്ച് എംഎസ്എഫ് പ്രവര്‍ത്തകര്‍ ജില്ലാ, സംസ്ഥാന കമ്മിറ്റികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

Related News:  കോളജ് യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ എംഎസ്എഫിന് നേട്ടം

  കാസര്‍കോട് ഗവ. കോളജ് ഭരണം യുഡിഎസ്എഫിനോ എസ്എഫ്‌ഐക്കോ?

Keywords:  Kerala, kasaragod, news, College, govt.college, March, Police, Youth, MSF, Political party, Politics, court, Fine, Police wants 15.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia