city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റിയാസ് മൗലവി വധം: ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 25.04.2017) കാസര്‍കോട്ടും പരിസരങ്ങളിലും വര്‍ഗീയ കലാപം ലക്ഷ്യം വെച്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ റിയാസ് മൗലവിയുടെ കൊലയ്ക്ക് പിന്നില്‍ ഗൂഡാലോചന നടത്തിയവരെയും, സഹായികളെയും വെളിച്ചത്ത് കൊണ്ടു വരിക, കാസര്‍കോട്ട് സമാധാനം നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കുക, കേസ് വിചാരണക്കായി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊണ്ട്് കക്ഷി രാഷ്ട്രീയത്തിനതീതമായി കാസര്‍കോട് യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിദ്യാനഗര്‍ കലക്ടറേറ്റ് പരിസരത്ത് ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു.

റിയാസ് മൗലവി വധം: ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

ഉച്ചയ്ക്ക് മൂന്നരയോടെ ആരംഭിച്ച കൂട്ടായ്മയില്‍ സംസാരിച്ചവര്‍ കേരളത്തില്‍ സംഘ് പരിവാര്‍ മതധ്രുവീകരണം ലക്ഷ്യമാക്കി ഗൂഡശ്രമം തുടങ്ങിയതായും ആരോപിച്ചു. നാട്ടില്‍ സമാധാനന്തരീക്ഷം തകര്‍ക്കാനും ഗുജറാത്തില്‍ നടത്തിയത് പോലെയുള്ള വര്‍ഗീയ കലാപം കാസര്‍കോട് അഴിച്ച് വിടാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തിയ കൊലപാതകമാണ് റിയാസ് മൗലവിയുടേതെന്ന് ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത പി ഡി പി മുന്‍ സംസ്ഥാന ആക്ടിംഗ് ചെയര്‍മാന്‍ സി കെ അബ്ദുല്‍ അസീസ് പറഞ്ഞു.

റിയാസ് മൗലവി വധം: ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

സാമാധാനന്തരീക്ഷം നിലനില്‍ക്കുകയും ഇരു മതവിഭാഗത്തില്‍പെട്ടവര്‍ സ്‌നേഹത്തോടെ കഴിയുന്നത് സഹിക്കാതെയാണ് വളരെ ആസുത്രിതമായി റിയാസ് മൗലവിയെ ആര്‍ എസ് എസ് - സംഘ്പരിവാര്‍ സംഘം പള്ളിയില്‍ കയറി വെട്ടി കൊലപ്പെടുത്തിയത്. ഇതിന് പിന്നില്‍ വലിയ ഗൂഡാലോചനയാണ് നടന്നിട്ടുള്ളത്. മദ്യം കഴിച്ച് കിലോമീറ്റര്‍ നടന്ന് അന്യ സമുദായത്തെ ലക്ഷ്യം വെച്ച് കൊലപാതകം നടത്തിയത് അറസ്റ്റിലായവര്‍ മാത്രമല്ലെന്ന് ജനങ്ങള്‍ക്കറിയാം. കൊലപ്പെടുത്തിയതിന് പിന്നില്‍ വര്‍ഗീയ ധ്രുവീകരണം തന്നെയാണ് ലക്ഷ്യം. ഈ കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്താല്‍ മാത്രമേ ഇനിയും ഇവിടെ സാമുദായിക സംഘര്‍ഷത്തിന് അവസാനമാവുകയുള്ളൂ. നേരത്തേ നിരവധി കൊലപാതകങ്ങള്‍ കാസര്‍കോട്ട് നടന്നിട്ടുണ്ട്. അതിലൊന്നും യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. കേസുകള്‍ ദുര്‍ബലപ്പെടുന്നതും പ്രതികളെ രക്ഷപ്പെടാന്‍ ബാഹ്യശക്തികള്‍ ഇടപെടുന്നതുമാണ് ഇത്തരം സംഭവങ്ങള്‍ ഇവിടെ തുടര്‍ക്കഥയാവുന്നതെന്നും പോലീസിന്റെ അന്വേഷണം നേര്‍വഴിയിലാവണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ അബ്ദുല്‍ ലത്തീഫ് സഅദി (എസ് വൈ എസ്), മുന്‍ എംഎല്‍എ സി എച്ച് കുഞ്ഞമ്പു (സി പി എം), കരീം ചന്ദേര (ആര്‍ വൈ എഫ്), സ്വാമി വര്‍ക്കല രാജ്, ശശികുമാര്‍ (പി ഡി പി), എ ബി ബാലകൃഷ്ണന്‍ (ജനതാദള്‍ യു), എ കെ എം അഷ്‌റഫ് (യൂത്ത് ലീഗ്), കെ മണികണ്ഠന്‍ (ഡി വൈ എഫ് ഐ), റിയാസ് പറങ്കിപേട്ട (എസ് ഡി പി ഐ), വിനോദ് മേക്കേത്ത് (ആം ആദ്മി ), നൗഫല്‍ ഉളിയത്തടുക്ക (ഐ എസ് എഫ്), യൂസുഫ് (സോളിഡാരിറ്റി), കല്ലട്ര മാഹിന്‍ ഹാജി (കീഴൂര്‍ സംയുക്ത ജമാഅത്ത്), ശ്രീജ നെയ്യാറ്റിന്‍കര (വെല്‍ഫയര്‍ പാര്‍ട്ടി), വി വി പ്രഭാകരന്‍, അഷ്‌റഫ് ബായാര്‍, നുള്ളിപ്പാടി തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

യുവജന കൂട്ടായ്മ ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ബാങ്കോട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിയും നഗരസഭ അംഗവുമായ ഹാരിസ് ബന്നു സ്വാഗതം പറഞ്ഞു.

Related News:  റിയാസ് മൗലവി കൊലപാതകം: യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബഹുജന ധര്‍ണ നടത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, kasaragod, news, Murder, RSS, BJP, Politics, Assault, Clash, Meeting, Yuvajana Kootayma conducts anti fascist gathering, Riyas Moulavi. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia