city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച; കോൺഗ്രസിനെതിരെ യുവമോര്‍ച പന്തം കൊളുത്തി പ്രകടനം നടത്തി; 'പഞ്ചാബ് സർകാർ രാജിവെച്ച് മാപ്പ് പറയണം'

കാസർകോട്: (www.kasargodvartha.com 06.01.2022) പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയ പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍കാര്‍ രാജിവെച്ച് രാജ്യത്തോട് മാപ്പ് പറയണമെന്ന് ബിജെപി ജില്ലാ സെക്രടറി എം ഉമ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് സര്‍കാരിനെതിരെ യുവമോര്‍ച നടത്തിയ പന്തം കൊളുത്തി പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
  
പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച; കോൺഗ്രസിനെതിരെ യുവമോര്‍ച പന്തം കൊളുത്തി പ്രകടനം നടത്തി; 'പഞ്ചാബ് സർകാർ രാജിവെച്ച് മാപ്പ് പറയണം'



മോദി വിരുദ്ധത തലയ്ക്ക് പിടിച്ച കോണ്‍ഗ്രസ് തങ്ങളുടെ സര്‍കാരിന് സംഭവിച്ച വീഴ്ച സമ്മതിച്ച് കൃത്യവിലോപം കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം പ്രധാനമന്ത്രിയെ അവഹേളിക്കുന്നത് തുടരുകയാണ് ചെയ്തത്.

ഫിറോസ്പൂരില്‍ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനെത്തേണ്ടിയിരുന്ന അദ്ദേഹം 20 മിനിറ്റ് വഴിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മടങ്ങിയത് രാജ്യത്തിന് തന്നെ അപമാനകരമായ സംഭവമാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രിക്ക് ഇത്തരത്തില്‍ മടങ്ങേണ്ടി വന്നതെന്നും വികസനപദ്ധതികളുടെ ഉദ്ഘാടനത്തില്‍ പോലും രാഷ്ട്രീയം കലര്‍ത്തുന്ന കോണ്‍ഗ്രസിനെതിരെ ജനരോഷം ഉയരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡന്റ് ധനഞ്ജയന്‍ മധൂര്‍ അധ്യക്ഷത വഹിച്ചു. അഞ്ജു ജോസ്റ്റി, സുകുമാരന്‍ കുദ്രെപ്പാടി, അശോക് മധൂര്‍ സംബന്ധിച്ചു. കീര്‍ത്തന്‍ ജെ കുഡ്‌ലു സ്വാഗതവും ജിതേഷ് എന്‍ നന്ദിയും പറഞ്ഞു. കറന്തക്കാട് നിന്നും ആരംഭിച്ച പ്രകടനം പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.


Keywords:  Kerala, Kasaragod, News, Congress, Government, Politics, Political party, Prime Minister, Narendra-Modi, Protest, March, Yuva Morcha organized protest rally

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia