ബാങ്കുകള്‍ കയറിയിറങ്ങിയിട്ടും ദുരിതാശ്വാസം ലഭിക്കാത്ത വി എസ് അച്യുതാനന്ദന്റെ സഹോദര ഭാര്യയ്ക്ക് ആശ്വാസവുമായി യൂത്ത് ലീഗ്; 'അധികാരത്തിന്റെ മത്തില്‍ ബധിരരായവരുടെ കര്‍ണ്ണങ്ങളില്‍ ചിത്രം തുളച്ചു കയറുമെന്ന്' സഹായം കൈമാറുന്ന ചിത്രത്തോടൊപ്പം ഫേസ്ബുക്കില്‍ പോസ്റ്റിട്ട് പി കെ ഫിറോസ്
Oct 7, 2018, 19:24 IST
ആലപ്പുഴ: (www.kasargodvartha.com 07.10.2018) ബാങ്കുകള്‍ കയറിയിറങ്ങിയിട്ടും ദുരിതാശ്വാസം ലഭിക്കാത്ത വി എസ് അച്യുതാനന്ദന്റെ സഹോദര ഭാര്യയ്ക്ക് ആശ്വാസവുമായി യൂത്ത് ലീഗ് രംഗത്തെത്തി. വി എസ് അച്യതാന്ദന്റെ സഹോദര ഭാര്യ സരോജിനിക്ക് ആശ്വാസവുമായാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. ഇതിന്റെ ഫോട്ടോ യൂത്ത് ലീഗ് പ്രസിഡണ്ട് പി കെ ഫിറോസ് തന്നെ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു.
ധനസഹായത്തിന് ചാരിറ്റിയുടെ സ്വഭാവം മാത്രമല്ല ചിലപ്പോള്‍ സമരത്തിന്റെ സ്വഭാവവും ഉണ്ടാവുമെന്ന ക്യാപ്ഷനോടു കൂടിയാണ് പി കെ ഫിറോസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. അധികാരത്തിന്റെ മത്തില്‍ ബധിരരായവരുടെ കര്‍ണ്ണങ്ങളില്‍ ചിത്രം തുളച്ചു കയറുമെന്നും പോസ്റ്റില്‍ ഫിറോസ് വ്യക്തമാക്കുന്നു. നേരത്തെ പ്രളയ ദുരിതാശ്വാസമായി സര്‍ക്കാര്‍ അനുവദിച്ച തുക ലഭിച്ചില്ലെന്ന സരോജിനിയുടെ പ്രതികരണം വലിയ വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെയാണ് സഹായവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
പി കെ ഫിറോസിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:
ധനസഹായത്തിന് ചാരിറ്റിയുടെ സ്വഭാവം മാത്രമല്ല ചിലപ്പോള്‍ സമരത്തിന്റെ സ്വഭാവവും ഉണ്ടാവും. വി.എസിന്റെ സഹോദര പത്നിക് സര്‍ക്കാര്‍ നിഷേധിച്ച ധനസഹായം യൂത്ത് ലീഗ് കൈമാറിയത് ഒരു സമരമാണ്. പ്രഖ്യാപനങ്ങള്‍ പാഴ് വാക്കുകളാക്കിയ മുഖ്യമന്ത്രി പിണറായി വിജയനോടുള്ള സമരം...
ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് സ്ഥാനം കിട്ടിയപ്പോള്‍ ജനങ്ങളെ മറന്ന വി.എസിനോടുള്ള സമരം...
പ്രളയത്തിന്റെ പേരില്‍ ഊരു തെണ്ടുന്ന മന്ത്രിമാരോടുള്ള സമരം...
പ്രളയം പറഞ്ഞ് പിരിച്ചെടുത്ത തുക അനര്‍ഹര്‍ക്ക് വിതരണം ചെയ്ത ഭരണ കൂടത്തോടുള്ള സമരം...
സാധാരണ, ചിത്രങ്ങള്‍ സംസാരിക്കാറില്ല. പക്ഷേ ഈ ചിത്രത്തിന് സംസാരിക്കാനാവും. അധികാരത്തിന്റെ മത്തില്‍ ബധിരരായവരുടെ കര്‍ണ്ണങ്ങളില്‍ അതു തുളച്ചു കയറും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Alappuzha, Youth League, Social-Media, Top-Headlines, Politics, Youth league's help for poor
< !- START disable copy paste -->