city-gold-ad-for-blogger

ബേക്കൽ ബീച്ച് ഫെസ്റ്റിലെ ദുരന്തം സംഘാടകരുടെ വീഴ്ച: ഉദുമ എംഎൽഎയെ ഒന്നാം പ്രതിയാക്കണമെന്ന് യൂത്ത് ലീഗ്

 Youth League protest against Uduma MLA in Pallikkara
Photo: Special Arrangement

● അശാസ്ത്രീയമായ പാർക്കിംഗും ഗതാഗത തടസ്സവുമാണ് ദുരന്തത്തിന് കാരണമായതെന്ന് പ്രതിഷേധക്കാർ.
● എംഎൽഎയെ 'വെളുപ്പിക്കാനാണ്' സംഘാടകർ ശ്രമിച്ചതെന്ന് യൂത്ത് ലീഗ് വിമർശിച്ചു.
● കെപിസിസി ജനറൽ സെക്രട്ടറി ഹക്കിം കുന്നിൽ പ്രതിഷേധ വലയം ഉദ്ഘാടനം ചെയ്തു.
● നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തിയ പ്രചാരണമാണിതെന്ന് ആരോപണം.
● സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യം.

പള്ളിക്കര: (KasargodVartha) മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാതെയും അശാസ്ത്രീയമായ പാർക്കിംഗും ഗതാഗത തടസ്സവും സൃഷ്ടിച്ചും നടത്തിയ ബേക്കൽ ബീച്ച് ഫെസ്റ്റ്, ഉദുമ എംഎൽഎക്കും സഖാക്കൾക്കും പണം കൊയ്യാനുള്ള ആർത്തി മൂലം ഒരു വിദ്യാർത്ഥിയുടെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയ ഒന്നായി മാറിയെന്ന് മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി പള്ളിക്കരയിൽ സംഘടിപ്പിച്ച പ്രതിഷേധ വലയം കെപിസിസി ജനറൽ സെക്രട്ടറി ഹക്കിം കുന്നിൽ ഉദ്ഘാടനം ചെയ്തു.

ബീച്ച് ഫെസ്റ്റിൽ ഉടനീളം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എംഎൽഎയെ മാത്രം ഹൈലൈറ്റ് ചെയ്ത് 'വെളുപ്പിക്കാനാണ്' സംഘാടകർ ശ്രമിച്ചതെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. ദുരന്തത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം എംഎൽഎക്കാണെന്നും, അതിനാൽ എംഎൽഎയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് ഉത്തരവാദികളെ മുഴുവൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പ്രതിഷേധ വലയം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് റഊഫ് ബായിക്കര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ടി ഡി കബീർ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഖാദർ ആലൂർ സ്വാഗതം പറഞ്ഞു. ഡിസിസി വൈസ് പ്രസിഡന്റ് സാജിദ് മൗവ്വൽ, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഹാരിസ് തൊട്ടി, പഞ്ചായത്ത് പ്രസിഡന്റ് സിദ്ധീഖ് പള്ളിപ്പുഴ, സെക്രട്ടറി സത്താർ തൊട്ടി, അബ്ബാസ് മഠത്തിൽ എന്നിവർ സംസാരിച്ചു.

യൂത്ത് ലീഗ് ഭാരവാഹികളായ ശംസീർ മൂലടുക്കം, സുലുവാൻ ചെമനാട്, ബികെ മുഹമ്മദ് ഷാ, പഞ്ചായത്ത് മെമ്പർമാരായ റസാഖ് മഠത്തിൽ, രാജേഷ് പള്ളിക്കര, കെഎംഎ റഹ്മാൻ കാപ്പിൽ, സിറാജ് മഠം, നശാത് പരവനടുക്കം, സമീർ അല്ലാമ, ശഫീഖ് മയിക്കുഴി, സമീർ മഠത്തിൽ, ശരീഫ് സലാല, പികെ താഹ, നുഫൈസ്, നജീബ് പൂച്ചക്കാട്, സുൽത്താൻ പള്ളിക്കര, സാദിഖ്, അൽത്താഫ്, ഹസീബ് പെരുമ്പള എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു.

ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.

Article Summary: Youth League protests against Uduma MLA over Bekal Beach Fest tragedy and student's death.

#BekalBeachFest #YouthLeague #UdumaMLA #KasargodNews #PublicProtest #SafetyNegligence

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia