Youth League march | കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയതിനെതിരെ യൂത് ലീഗ് പ്രതിഷേധ മാര്‍ച് നടത്തി
Aug 6, 2022, 18:08 IST
കാസര്‍കോട്: (www.kasargodvartha.com) ദിവസങ്ങളായി കെഎസ്ആര്‍ടിസി സര്‍വീസ് മുടങ്ങിയതിനെതിരെ യൂത് ലീഗ് കാസര്‍കോട് ഡിപോയിലേക്ക് പ്രതിഷേധ മാര്‍ച് നടത്തി. ധനകാര്യ വകുപ്പ് നല്‍കുമെന്ന് പറഞ്ഞ സാമ്പത്തിക സഹായം ലഭിക്കാത്തതിനാലാണ് സര്‍വീസ് വെട്ടിച്ചുരുക്കേണ്ടി വന്നതെന്നും കെഎസ്ആര്‍ടിസി മാത്രം സര്‍വീസ് നടത്തുന്ന മേഖലകളിലെ വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ ദുരിതത്തിലാണെന്നും നേതാക്കള്‍ പറഞ്ഞു.
സാധാരക്കാരുടെ ഗതാഗത സൗകര്യമായ കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാന്‍ സര്‍കാര്‍ തയ്യാറായില്ലെങ്കില്‍ യൂത് ലീഗ് വന്‍ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് മാര്‍ച് ഉദ്ഘാടനം ചെയ്ത് ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂര്‍ പറഞ്ഞു.
ജനറല്‍ സെക്രടറി സഹീര്‍ ആസിഫ് അധ്യക്ഷത വഹിച്ചു. എംബി ശാനവാസ്, എംഎ നജീബ്, എ മുഖ്താര്‍, ബാത്വിശ പൊവ്വല്‍, റഊഫ് ബായിക്കര, ഹാരിസ് ബെദിര, നൗഫല്‍ തായല്‍, ജലീല്‍ തുരുത്തി, ഹാരിസ് ദിടുപ്പ, ശരീഫ് മല്ലത്ത്, ബദ്‌റുദ്ദീന്‍ ആര്‍കെ, ബശീര്‍ കടവത്ത് നേതൃത്വം നല്‍കി.

Keywords: News, Kerala, Kasaragod, Top-Headlines, March, Muslim Youth League, Muslim-league, Politics, KSRTC, Protest, Youth League held march against KSRTC service cuts.
< !- START disable copy paste -->