പോലീസ് രാജെന്ന് യൂത്ത് ലീഗ്; ജനങ്ങളെ സംശയമുനയില്‍ നിര്‍ത്തി അകാരണമായി പീഡിപ്പിക്കുന്ന പോലീസ് നടപടി അവസാനിപ്പിക്കണം; മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നല്‍കി
Mar 5, 2017, 10:30 IST
ഉപ്പള: (www.kasargodvartha.com 05/03/2017) ഉപ്പളയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളെ സംശയമുനയില്‍ നിര്‍ത്തി അകാരണമായി പീഡിപ്പിക്കുന്ന പോലീസ് നടപടി അവസാനിപ്പിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ് ആവശ്യപ്പെട്ടു. മാസങ്ങളായി എ.ആര്‍.ക്യാമ്പിലെ ഒരു ബസ് പോലീസുകാര്‍ ഉപ്പളയില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്.
അതിരാവിലെ പാലും, പത്രവും വാങ്ങാനെത്തുന്ന സാധാരണക്കാരെ വാഹനം തടഞ്ഞ് പരിശോധിച്ചും, സന്ധ്യയായാല്‍ വ്യാപാര സ്ഥാപനങ്ങള്‍ അടക്കാന്‍ നിര്‍ബന്ധിച്ചും മേഖലയില്‍ പോലീസ് രാജ് നടപ്പിലാക്കുന്ന നടപടി ജനങ്ങള്‍ ഭീതിയോടെയാണ് നോക്കിക്കാണുന്നത്. ഈ നടപടി വ്യാപാരികള്‍ക്കിടയിലും, ഉപ്പള മേഖലയില്‍ താമസിക്കുന്ന സാധാരാണക്കാര്‍ക്കിടയിലും ശക്തമായ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.
ക്രമസമാധാനനില ഭദ്രമാക്കാന്‍ നടത്തുന്ന നടപടികള്‍ക്കോ, പരിശോധനകള്‍ക്കോ യൂത്ത് ലീഗ് എതിരല്ല. എന്നാല്‍ ക്രമസമാധാന കാര്യങ്ങളില്‍ ഉത്തരവാദിത്വപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന ലോക്കല്‍ പൊലീസ് ഉണ്ടെന്നിരിക്കെ അവരുടെ സാന്നിദ്ധ്യത്തിലല്ലാതെയുള്ള പരിശോധനകള്‍ ന്യായീകരിക്കാനാകില്ലെന്നും അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു. മാന്യമായി ബിസിനസ് നടത്തുന്ന വ്യാപാരികളെ അസഭ്യം പറയുന്നു. ഇത് അപമാനവും മാനസിക പ്രയാസവും സൃഷ്ടിക്കുന്നു. പോലീസിന്റെ അനീതിയും അന്യായങ്ങളും ചോദ്യം ചെയ്യുന്ന പൊതുപ്രവര്‍ത്തകരെയും വ്യാപാരികളെയും കേസ് ചുമത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ്.
സംഭവം സംബന്ധിച്ച് മുഖ്യമന്ത്രിക്കും, ഡി.ജി.പി.ക്കും യൂത്ത് ലീഗ് പരാതി നല്‍കി. നടപടിയില്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും യൂത്ത് ലീഗ് മുന്നറിയിപ്പ് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Youth League, complaint, Police, Pinarayi-Vijayan, Politics, Political party, Youth league complaint against police.