city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Youth League | ദി കേരള സ്റ്റോറി: മതം മാറ്റ ആരോപണത്തിന് തെളിവ് നല്‍കുന്നവര്‍ക്ക് 1 കോടി രൂപ; 'യൂത് ലീഗ് ഒരുക്കിയ കൗണ്ടറില്‍ തെളിവ് നല്‍കാന്‍ ആരുമെത്തിയില്ല'

കാസര്‍കോട്: (www.kasargodvartha.com) മതം മാറി 32000 പേര്‍ സിറിയയിലേക്ക് പോയെന്ന് കേരളത്തിനെതിരെ പ്രചാരണം നടത്തുന്നവര്‍ക്ക് തെളിവ് സമര്‍പിക്കാന്‍ മുസ്ലിം യൂത് ലീഗ് സംസ്ഥാന വ്യാപകമായി ജില്ല തലങ്ങളില്‍ ഒരുക്കിയ കൗണ്ടറുകളില്‍ കാസര്‍കോട്ട് തെളിവ് നല്‍കാന്‍ ആരുമെത്തിയില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാന കമിറ്റി ആഹ്വാനപ്രകാരമാണ് ജില്ലാതലത്തില്‍ പ്രത്യേകം കൗണ്ടറുകള്‍ വ്യാഴാഴ്ച രാവിലെ 11 മണി മുതല്‍ അഞ്ച് മണി വരെ ഒരുക്കിയത്. തെളിവ് നല്‍കുന്നവര്‍ക്ക് പാരിതോഷികമായി ഒരു കോടി രൂപ നല്‍കുമെന്നും യൂത് ലീഗ് പ്രഖ്യാപിച്ചിരുന്നു.
         
Youth League | ദി കേരള സ്റ്റോറി: മതം മാറ്റ ആരോപണത്തിന് തെളിവ് നല്‍കുന്നവര്‍ക്ക് 1 കോടി രൂപ; 'യൂത് ലീഗ് ഒരുക്കിയ കൗണ്ടറില്‍ തെളിവ് നല്‍കാന്‍ ആരുമെത്തിയില്ല'

രാഷ്ട്രീയ ലക്ഷ്യത്തോടെ സംഘ്പരിവാറിന്റെ പിന്തുണയോടെ ഇറങ്ങുന്ന ദി കേരള സ്റ്റോറി എന്ന സിനിമ 32000 പേര്‍ മതം മാറി സിറിയയിലേക്ക് കേരളത്തില്‍ നിന്ന് പോയെന്ന വ്യാജം ആരോപണം ഉന്നയിക്കുകയാണെന്ന് യൂത് ലീഗ് ഭാരവാഹികള്‍ ആരോപിച്ചു. വിവിധ മതങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തുക എന്ന ലക്ഷ്യത്തോടെ ആണ് ഈ സിനിമ ഇറക്കുന്നത്. സംഘ്പരിവാര്‍ കാലങ്ങളായി ഉയര്‍ത്തുന്ന ഈ വ്യാജ ആരോപണത്തിന് മറുപടി ആയിട്ട് കൂടിയാണ് മുസ്ലിം യൂത് ലീഗ് സംസ്ഥാന കമിറ്റി ഒരുകോടി രൂപ ഇനാം പ്രഖ്യാപിച്ചതെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട് എംജി റോഡില്‍ സ്ഥാപിച്ച കൗണ്ടര്‍ പ്രസ് ക്ലബ് മുന്‍ പ്രസിഡന്റ് ടിഎ ശാഫി ഉദ്ഘാടനം ചെയ്തു. യൂത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു മുസ്ലിം ലീഗ് ജില്ലാ ജെനറല്‍ സെക്രടറി എ അബ്ദുര്‍ റഹ്മാന്‍, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, അശ്റഫ് എടനീര്‍, ടിഡി കബീര്‍, യൂസുഫ് ഉളുവാര്‍, അഡ്വ. വിഎം മുനീര്‍, അഡ്വ. ഗോവിന്ദന്‍ നായര്‍, എകെ ആരിഫ്, അബ്ബാസ് ബീഗം, ഹമീദ് ബെദിര, അര്‍ജുന്‍ തായലങ്ങാടി, എംബി ശാനവാസ്, ഹാരിസ് തായല്‍, റഫീഖ് കേളോട്, നൂറുദ്ദന്‍ ബെളിഞ്ചം, സിദ്ദീഖ് സന്തോഷ് നഗര്‍, റൗഫ് ബാവിക്കര, അനസ് എതിര്‍ത്തോട്, എഎ അസീസ്, അന്‍സാഫ് കുന്നില്‍ സംബന്ധിച്ചു.

Keywords: Youth League, Malayalam News, Kerala News, The Kerala Story, Muslim League, Politics, Political News, Youth League 1 Crore Reward: No one came to give evidence at counter.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia