city-gold-ad-for-blogger

'ശബരിമല സ്വർണ്ണക്കൊള്ള, തൊഴിലുറപ്പ് അട്ടിമറി'; കാസർകോട് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ചു

Youth Congress March to Kasaragod Collectorate Turns Violent
Photo: Kumar Kasargod

● കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയായിരുന്നു യൂത്ത് കോൺഗ്രസ് മാർച്ച്.
● പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം തുടങ്ങിയത്.
● കലക്ട്രേറ്റ് മതിൽ ചാടിക്കടക്കാൻ ശ്രമിച്ചവരെ പൊലീസ് തടഞ്ഞു.
● ഡി.സി.സി വൈസ് പ്രസിഡണ്ട് ബി.പി പ്രദീപ് മാർച്ച് ഉദ്ഘാടനം ചെയ്തു.
● യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.ആർ കാർത്തികേയൻ അധ്യക്ഷത വഹിച്ചു.
● സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നു.

കാസർകോട്: (KasargodVartha) ശബരിമല സ്വർണ്ണക്കൊള്ള കേസിലെ എസ്‌ഐടി അന്വേഷണം അട്ടിമറിക്കുന്ന സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെയും, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാർ നടപടികൾക്കെതിരെയും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ട്രേറ്റ് മാർച്ചിൽ സംഘർഷം. കലക്ട്രേറ്റിന് മുന്നിൽ തടിച്ചുകൂടിയ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

Youth Congress March to Kasaragod Collectorate Turns Violent

രാവിലെ 11.30-ഓടെ കാസർകോട് ഡി.സി.സി ഓഫീസ് പരിസരത്ത് നിന്നാണ് മാർച്ച് ആരംഭിച്ചത്. മുദ്രാവാക്യം വിളികളുമായി കലക്ട്രേറ്റ് കവാടത്തിലെത്തിയ പ്രവർത്തകർ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഇതിനിടെ കലക്ട്രേറ്റിന്റെ മതിൽ ചാടിക്കടന്ന് അകത്ത് പ്രവേശിക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് തടഞ്ഞു.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനാധിപത്യ മൂല്യങ്ങൾ തകർക്കുകയാണെന്നും ജനവിരുദ്ധ നയങ്ങളാണ് നടപ്പിലാക്കുന്നതെന്നും ആരോപിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. സംഘർഷാവസ്ഥയെത്തുടർന്ന് വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.

മാർച്ച് ഡി.സി.സി വൈസ് പ്രസിഡണ്ട് ബി.പി പ്രദീപ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.ആർ കാർത്തികേയൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഉനൈസ് ബേഡകം ഉൾപ്പെടെയുള്ള നേതാക്കൾ മാർച്ചിൽ സംസാരിച്ചു.

ഈ വാർത്ത ഉപകാരപ്രദമാണോ? എങ്കിൽ ഷെയർ ചെയ്യൂ.

Article Summary: Youth Congress protest march to Kasaragod Collectorate turns violent, police use water cannons.

#YouthCongress #Kasaragod #Protest #Sabarimala #MGNREGA #KeralaPolitics

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia