മുഖ്യമന്ത്രിയുടെ ഫോട്ടോ അശ്ലീലകരമായി മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ
Aug 20, 2020, 13:08 IST
തിരുവനന്തപുരം: (www.kasargodvartha.com 20.08.2020) മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോർഫ് ചെയ്ത് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. അണ്ടൂർക്കോണം മുൻ മണ്ഡലം പ്രസിഡണ്ട് നീതു ഭവനിൽ സുജിയെയാണ് മംഗലാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങള്‍ അശ്ലീലകരമായ മറ്റൊരുചിത്രത്തിൽ ചേർത്ത് പ്രചരിപ്പിക്കുകയായിരുന്നു. ഐടി ആക്ടും കെ പി ആക്ടും പ്രകാരമുള്ള വകുപ്പുകൾ ചേർത്താണ് അറസ്റ്റ്.
മംഗലാപുരം പൊലീസ് ഇൻസ്പെക്ടർ പി ബി വിനോദ്കുമാർ, എസ് ഐ വി തുളസീധരൻ നായർ, ജി എസ് ഐ മാരായ ഗോപകുമാർ, ഹരി, രാധാകൃഷ്ണൻ എന്നിവരാണ് സുജിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Kerala, News, Thiruvananthapuram, Chief Minister, Pinarayi Vijayan, Swapna Suresh, Morphing, Photo, Case, Politics, Congress, Leader, Arrested, Remanded, Youth Congress leader arrested for morphing CM's photo.
< !- START disable copy paste -->