city-gold-ad-for-blogger

കുണ്ടും കുഴിയും നിറഞ്ഞ റോഡ്: വള്ളമിറക്കി യൂത്ത് കോൺഗ്രസ് പ്രതിഷേധം!

Youth Congress members protesting on a waterlogged road with a boat in Kasaragod.
Photo: Special Arrangement

● ഇടതുപക്ഷ ജില്ലാ ഭരണസമിതിക്കെതിരെയാണ് പ്രതിഷേധം.
● ഏന്മകജെ, ബദിയടുക്ക പഞ്ചായത്തുകൾ ഫണ്ട് നൽകാമെന്ന് അറിയിച്ചു.
● ഈ റോഡിന്റെ അവസ്ഥ ഇടതുപക്ഷത്തിന്റെ കാപട്യമാണെന്ന് വിമർശനം.
● പ്രതിഷേധത്തിൽ നിരവധി കോൺഗ്രസ്, ലീഗ് നേതാക്കൾ പങ്കെടുത്തു.

കാസർകോട്: (KasargodVartha) കന്യപ്പാടി മുതൽ പള്ളം വരെയുള്ള ജില്ലാ പഞ്ചായത്ത് റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഏന്മകജെ - ബദിയടുക്ക മണ്ഡലം കമ്മിറ്റികളുടെ സംയുക്ത നേതൃത്വത്തിൽ ചെന്നഗുളിയിൽ വള്ളമിറക്കി പ്രതിഷേധിച്ചു. 

നടുവൊടിക്കുന്ന കുഴികളും വെള്ളക്കെട്ടുകളും ചെളിക്കുണ്ടുകളും കമ്പി ഇളകിയ കോൺക്രീറ്റ് നിലങ്ങളും കാരണം റോഡ് ഗതാഗതയോഗ്യമല്ലാതായി മാറിയെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.

വിവരാവകാശ രേഖകൾ പ്രകാരം, കഴിഞ്ഞ അഞ്ചു വർഷമായി ഇടതുപക്ഷ ജില്ലാ ഭരണസമിതി ഈ റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി ഒരു രൂപ പോലും വകയിരുത്തുകയോ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല എന്നത് ഖേദകരമാണെന്ന് പ്രതിഷേധക്കാർ അറിയിച്ചു. 
 

Youth Congress members protesting on a waterlogged road with a boat in Kasaragod.

ഈ ശോചനീയാവസ്ഥ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഏക റോഡിനോടുള്ള അവഗണന മാത്രമല്ല, ഈ വഴി ഉപയോഗിക്കുന്ന മുഴുവൻ നാട്ടുകാരോടുമുള്ള നിഷേധ സമീപനമാണെന്നും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.

ജില്ലാ പഞ്ചായത്ത് ഫണ്ട് വകയിരുത്താൻ തയ്യാറായാൽ ഏന്മകജെ പഞ്ചായത്തിന്റെ ടോക്കൺ ഫണ്ട് വരെ അനുവദിക്കാമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് ഏന്മകജെ പഞ്ചായത്ത് പ്രസിഡന്റ് സോംശേഖർ ഷേണി അറിയിച്ചു. 

തുടർന്ന് ബദിയടുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ബാസ് നാലക്കരയും സംസാരിച്ചു. വിവിധ നിവേദനങ്ങൾ നൽകിയിട്ടും പരാതികൾ പരിഹരിക്കപ്പെട്ടില്ലെന്നും, ഏന്മകജെ വാഗ്ദാനം ചെയ്ത ടോക്കൺ തുക ബദിയടുക്ക ഗ്രാമ പഞ്ചായത്തും ജില്ലാ പഞ്ചായത്തിന് ഈ റോഡ് സഞ്ചാര യോഗ്യമാക്കാൻ നൽകാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

Youth Congress members protesting on a waterlogged road with a boat in Kasaragod.

ഈ റോഡിന്റെ ശോചനീയാവസ്ഥ ഇടതു രാഷ്ട്രീയത്തിന്റെ കാപട്യ മുഖച്ഛായയാണെന്ന് മഞ്ചേശ്വരം മുസ്ലിം ലീഗ് അസംബ്ലി സഹ കാര്യദർശി സിദ്ദിഖ് വൊളമുഗർ കുറ്റപ്പെടുത്തി. ഏന്മകജെ പഞ്ചായത്ത് മെമ്പർ സെറീന മുസ്തഫ, മുതിർന്ന കോൺഗ്രസ് നേതാവ് കുഞ്ചാർ മുഹമ്മദ് ഹാജി, ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി ഭാരവാഹി കമറുദ്ദീൻ പടലടുക്ക, അശോക് നീർച്ചാൽ തുടങ്ങിയവർ സംസാരിച്ചു.

ഏന്മകജെ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഫാറൂഖ് പി.എം അധ്യക്ഷനായ പ്രതിഷേധ പരിപാടിക്ക് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീനാഥ് എ. നായർ സ്വാഗതവും, യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി എം.എച്ച്. ആരിസ് ഷേണി നന്ദിയും രേഖപ്പെടുത്തി.

 

റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെയുള്ള ഈ വേറിട്ട പ്രതിഷേധത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക 

Article Summary: Youth Congress stages boat protest on a poor road in Kasaragod.

#RoadProtest #Kasaragod #YouthCongress #KeralaPolitics #Potholes #Enmakaje

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia