യോഗി പതാക കൈമാറി; കെ സുരേന്ദ്രൻ്റെ വിജയ യാത്രയ്ക്ക് ഉജ്ജ്വല തുടക്കം
Feb 21, 2021, 20:13 IST
കാസർകോട്: (www.kasargodvartha.com 21.02.2021) യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പതാക കൈ മാറിയതോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയ്ക്ക് കാസർകോട്ട് ഉജ്ജ്വല തുടക്കം.
വിജയ യാത്രാ രഥത്തിനു മുന്നിൽ നാളീകേരമുടച്ചും സുരേന്ദ്രനൊപ്പം രഥത്തിലേറിയും യോഗി ആദിത്യ നാഥ് യാത്രയുടെ ഭാഗമായി. കാസർകോടിനെ കാവിയണിയിച്ചു കൊണ്ടാണ് വിജയ യാത്രയുടെ ഉദ്ഘാടന സമ്മേളനം നടന്നത്.
കന്നട ഭാഷയിലും മലയാളത്തിലും വേദിയിൽ നേതാക്കളുടെ പ്രസംഗങ്ങൾ പ്രവർത്തകരെ ആവേശത്തിലാക്കി. അഴിമതി വിമുക്തം, പ്രീണനവിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് സുരേന്ദ്രൻ്റെ വിജയ യാത്ര. കേരളത്തിൻ്റെ എല്ലാ ജില്ലകളിലൂടെയും കടന്നു പോകുന്ന വിജയ യാത്രയിൽ പ്രമുഖർ ബിജെപിക്കൊപ്പം അണിനിരക്കും.
വിജയ യാത്രാ രഥത്തിനു മുന്നിൽ നാളീകേരമുടച്ചും സുരേന്ദ്രനൊപ്പം രഥത്തിലേറിയും യോഗി ആദിത്യ നാഥ് യാത്രയുടെ ഭാഗമായി. കാസർകോടിനെ കാവിയണിയിച്ചു കൊണ്ടാണ് വിജയ യാത്രയുടെ ഉദ്ഘാടന സമ്മേളനം നടന്നത്.
കന്നട ഭാഷയിലും മലയാളത്തിലും വേദിയിൽ നേതാക്കളുടെ പ്രസംഗങ്ങൾ പ്രവർത്തകരെ ആവേശത്തിലാക്കി. അഴിമതി വിമുക്തം, പ്രീണനവിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് സുരേന്ദ്രൻ്റെ വിജയ യാത്ര. കേരളത്തിൻ്റെ എല്ലാ ജില്ലകളിലൂടെയും കടന്നു പോകുന്ന വിജയ യാത്രയിൽ പ്രമുഖർ ബിജെപിക്കൊപ്പം അണിനിരക്കും.
മാർച്ച് 7 ന് വിജയ യാത്ര തിരുവനന്തപുരത്ത് സമാപിക്കുമ്പോൾ കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുമെന്ന് യാത്രാ നായകൻ കെ സുരേന്ദ്രൻ പറഞ്ഞു. ഇടതു വലതു മുന്നണികളുടെ അഴിമതിയും ജനവിരുദ്ധ, വികസന വിരുദ്ധ നയങ്ങൾ തുറന്നു കാട്ടുന്നതിനാണ് വിജയ യാത്രയെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
വൈകിട്ട് നാലു മണിയോടെയാരംഭിച്ച ഉദ്ഘാന സമ്മേളന വേദിയായ താളിപ്പടിപ്പ് മൈതാനത്തിലേക്ക് ഉച്ചമുതൽ തന്നെ കാസർകോടിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം പ്രവർത്തകർ ഒഴുകിയെത്തി. നേതാക്കൾ വേദിയിലേക്ക് എത്തിയപ്പോൾ ആർപ്പുവിളികളോടെയാണ് സ്വീകരിച്ചത്.
ജാഥാ നായകൻ സുരേന്ദ്രനെ വലിയ ഹർഷാരവത്തോടെയാണ് വരവേറ്റത്. അഞ്ചു മണിയോടെ വേദിയിലെത്തിയ യു പി മുഖ്യമന്ത്രി യോഗി ആദിനാഥിനെ ജയ് ശ്രീരാം വിളികളോടെ പ്രവർത്തകർ എതിരേറ്റു. ഉദ്ഘാടന സമ്മേളനത്തിൽ മുൻ ബിജെപി അധ്യക്ഷനും മിസോറാം മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ അധ്യക്ഷത വഹിച്ചു.
കാസർകോട് ജില്ലാ ബിജെപി അധ്യക്ഷൻ അഡ്വ. കെ ശ്രീകാന്ത് സ്വാഗതം പറഞ്ഞു. യോഗി ആദിത്യനാഥിനെ കെ സുരേന്ദ്രനും കെ ശ്രീകാന്തും ഹാരാർപ്പണം നടത്തി. ബി ജെ പി ജില്ലാ കമിറ്റിക്കായി യക്ഷഗാന കലാരൂപവും സംസ്ഥാന വൈസ് പ്രസിഡൻ്റ് ശോഭാ സുരേന്ദ്രൻ ആറന്മുള കണ്ണാടിയും യോഗിക്ക് സമർപ്പിച്ചു.
യാത്രയെ കുറിച്ച് സംസ്ഥാന ജനറൽ സെക്രടറി എം ടി രമേശ് ആമുഖ പ്രഭാഷണം നടത്തി. കുമ്മനം രാജശേഖരൻ, കേരളാ പ്രഭാരി കർണാടകത്തിലെ എംഎൽഎ സുനിൽ കുമാർ, ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, കേന്ദ്രമന്ത്രി വി മുരളീധരൻ, ബിജെപി മുൻ സംസ്ഥാന അധ്യക്ഷന്മാരായ സി കെ പദ്മനാഭൻ , പി കെ കൃഷ്ണദാസ് സംസ്ഥാന ജനറൽ സെക്രടറി ജോർജ് കുര്യൻ തുടങ്ങിയവർ സംസാരിച്ചു.
ഒ രാജഗോപാൽ എംഎൽഎ, കേരളാ കോൺഗ്രസ് നേതാവ് പി സി തോമസ്, ബിജെപി സംസ്ഥാന ജനറൽ സെക്രടറിമാരായ പി സുധീർ, സി കൃഷ്ണകുമാർ, മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നിവേദിത, യുവമോർച സംസ്ഥാന അധ്യക്ഷൻ പ്രഭുൽ കൃഷ്ണ, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ജി രാമൻ നായർ, പ്രമീളാദേവി, സദാനന്ദൻ മാസ്റ്റർ, എ എൻ രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ, കാമരാജ് കോൺസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ, കുരുവിള മാത്യു തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൻ്റെ ഭാഗമായി.
Keywords: Kerala, News, Kasaragod, Top-Headlines, Politics, Political party, BJP, K.Surendran, Adv.Srikanth, Yogi Adithyanath, Kerala-yathra, Inauguration, Video, Yogi hands over flag; A brilliant start to K Surendran's journey to victory.