യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ സന്ദർശനം; പോപുലർ ഫ്രണ്ട് പ്രവർത്തകരും ബി ജെ പി പ്രവർത്തകരും നേർക്കുനേർ; സംഘർഷം ഒഴിവാക്കി പൊലീസ്
Feb 21, 2021, 16:51 IST
കാസർകോട്: (www.kasargodvartha.com 21.02.2021) ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര ഉദ്ഘാടനം ചെയ്യാനെത്തിയ യു പി മുഖ്യമന്ത്രിയോഗി ആദിത്യനാഥിൻ്റെ സന്ദർശനത്തിനെതിരെ പ്രതിഷേധവുമായി പോപുലർ ഫ്രണ്ട് പ്രവർത്തകരും എതിർക്കാൻ ബി ജെ പി പ്രവർത്തകരും നേർക്കുനേർ വന്നതോടെ കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.
പൊലീസ് 200 ലധികം വരുന്ന പോപുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് സംഘർഷാവസ്ഥ ഒഴിവായത്. പോപുലർ ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് സി ടി സുലൈമാൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷമാണ് ബി ജെ പി പ്രവർത്തകർ പ്രതിഷേധം നടന്ന സ്ഥലത്തേക്ക് പ്രകടനമായി എത്തിയത്. വൻ പൊലീസ് സംഘമാണ് സ്ഥലത്ത് സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്.

Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, BJP, Yogi Adithyanath, Police, Arrest, Clash, Popular front of India, Yogi Adityanath's visit: Popular Front activists and BJP activists face to face; Police avoid clashes.
< !- START disable copy paste -->