രാപ്പകല്‍ സമരത്തില്‍ തലകാണിച്ച് മുങ്ങിയ ഡിസിസി ഭാരവാഹികള്‍ക്കും കെപിസിസി അംഗങ്ങള്‍ക്കുമെതിരെ നടപടിക്ക് സാധ്യതയേറി; ജില്ലയിലെ 24 ഡിസിസി ഭാരവാഹികളില്‍ 17 പേര്‍ക്കെതിരെ ഗുരുതര ആരോപണം
Mar 8, 2018, 10:34 IST
കാസര്‍കോട്: (www.kasargodvartha.com 08.03.2018) കൊലപാതക രാഷ്ട്രീയത്തിനെതിരെ ജില്ലയിലെ അഞ്ചിടങ്ങളില്‍ യുഡിഎഫ് നടത്തിയ രാപ്പകല്‍ സമരത്തില്‍ തലകാണിച്ച് മുങ്ങിയ ഡിസിസി ഭാരവാഹികള്‍ക്കും കെപിസിസി അംഗങ്ങള്‍ക്കുമെതിരെ നടപടിക്ക് സാധ്യതയേറുന്നു. ഗ്രൂപ്പ് വ്യത്യാസമില്ലാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം ഇവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ യോജിക്കുകയാണ്. ഇതിനു പുറമെ മണ്ഡലം ബ്ലോക്ക് ഭാരവാഹികളും രാപ്പകല്‍ സമരത്തോട് പൂര്‍ണമായും സഹകരിച്ചില്ലെന്ന ആക്ഷേപവും നിലനില്‍ക്കുകയാണ്.
ജില്ലയിലെ 24 ഡിസിസി ഭാരവാഹികളില്‍ 17 പേരും യുഡിഎഫിന്റെ രാപ്പകല്‍ സമരവുമായി പൂര്‍ണമായും സഹകരിച്ചില്ലെന്നാണ് ആരോപണം. പേരിനു മാത്രം സമരപ്പന്തലിലെത്തി മുഖം കാണിക്കുകയും അഭിവാദ്യമര്‍പ്പിച്ച ശേഷം പെട്ടെന്ന് സ്ഥലം വിടുകയുമാണ് ഇവര്‍ ചെയ്തതെന്നാണ് വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. 11 കെപിസിസി അംഗങ്ങളില്‍ അഞ്ചു പേരും ഇതേ സമീപനമാണ് സ്വീകരിച്ചത്.
കാസര്‍കോട് ജില്ലയില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം പൊതുവെ മന്ദഗതിയിലാണ്. ഡിസിസി പ്രസിഡണ്ടിനെതിരെ സ്വന്തം ഗ്രൂപ്പിനകത്തും മറ്റ് ഗ്രൂപ്പിനകത്തും നടക്കുന്ന പടയൊരുക്കങ്ങളും സംഘടനാപരമായ മറ്റു പ്രശ്‌നങ്ങളുമെല്ലാം കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ജില്ലയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനും ഗ്രൂപ്പ് വ്യത്യാസം മറന്ന് ഒന്നിച്ചു നിര്‍ത്താനുമുള്ള അവസരം ലഭിച്ചിട്ടു പോലും നേതാക്കള്‍ അതൊന്നും പ്രയോജനപ്പെടുത്തിയില്ലെന്നാണ് അണികള്‍ ആരോപിക്കുന്നത്. ഇടതു മുന്നണിക്കെതിരെ ജനവികാരം ഉയര്‍ത്താനുള്ള സാധ്യതകള്‍ പോലും ഇതുകാരണം കളഞ്ഞുകുളിച്ചുവെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു.
എ ഗ്രൂപ്പിലെയും ഐ ഗ്രൂപ്പിലെയും പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായ അഭിപ്രായമാണ് പുറത്തുവിടുന്നത്. ബ്ലോക്ക്-മണ്ഡലം കമ്മിറ്റികള്‍ പുന:സംഘടിപ്പിക്കുന്ന മുന്നോടിയായി ജില്ലാ തലത്തില്‍ ഈയിടെ സമവായ കമ്മിറ്റി നിലവില്‍ വന്നിരുന്നു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഉയര്‍ന്നിരിക്കുന്ന വിവാദം ഏറെ പ്രസക്തമാണ്.
< !- START disable copy paste -->

രാപ്പകല്‍ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് ഒപ്പുവയ്ക്കുന്നതിനു സമരപ്പന്തലില്‍ വെച്ച് പുസ്തകം പരിശോധിച്ച് പങ്കെടുക്കാത്തവരെയും ഇടയ്ക്കു വെച്ച് സ്ഥലംവിട്ടവരെയും കണ്ടെത്തി പ്രത്യേകം പരാതി നല്‍കാനുള്ള നീക്കത്തിലാണ് പ്രവര്‍ത്തകര്‍. സ്ഥാനമാനങ്ങള്‍ അലങ്കാരമായി കൊണ്ടുനടക്കുന്നവരെയും താല്‍പര്യങ്ങള്‍ക്കു വേണ്ടി മാത്രമായി ഉപയോഗപ്പെടുത്തുന്നവരെയും താക്കീത് ചെയ്യാനെങ്കിലും നേതൃത്വത്തിന്റെ ഇടപെടല്‍ വേണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. അതേസമയം മുസ്ലിം ലീഗിലും കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ജില്ലയില്‍ മുസ്ലിം ലീഗ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ കോണ്‍ഗ്രസ് അവസരത്തിനൊത്ത് ഉയരുന്നില്ലെന്നും യുഡിഎഫിനെ കെട്ടുറപ്പിനെ തന്നെ ഇത് ബാധിക്കുകയാണെന്നുമാണ് അവര്‍ ആരോപിക്കുന്നത്.
Related News:
യുഡിഎഫിന്റെ രാപ്പകല്‍ സമരവുമായി പൂര്‍ണമായും സഹകരിക്കാതെ തലകാണിച്ചുപോയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമര്‍ശനം; ഡിസിസി നേതൃത്വത്തോട് വിശദീകരണം ആവശ്യപ്പെട്ടു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, UDF, Protest, DCC, KPCC, Congress, Muslim-league, Politics, Will take action against DCC office bearers and KPCC members.