city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഴീക്കോട് തന്നെ മത്സരിക്കും; കാസർകോട് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല: കെ എം ശാജി

കണ്ണൂർ: (www.kasargodvartha.com 04.03.2021) നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് തന്നെ മത്സരിക്കാനാണ് ആഗ്രഹമെന്ന് കെ എം ശാജി. താൻ കാസർകോട്ട് മത്സരിക്കുമെന്ന പ്രചാരണം അഭ്യൂഹം മാത്രമാണ്. കാസർകോട് ആവശ്യപ്പെട്ട് ആർക്കും കത്തയച്ചിട്ടില്ലെന്നും ശാജി പറഞ്ഞു. നേരത്തെ അഴീക്കോടിന് പകരം കാസർകോട് മണ്ഡലം നൽകണമെന്ന് ശാജി ആവശ്യപ്പെട്ടതായി മാധ്യമ റിപോർടുകൾ പുറത്തുവന്നിരുന്നു.

പ്ലസ്ടു കോഴ്സ് അനുവദിക്കുന്നതിന് കേഴ ആവശ്യപ്പെട്ടുവെന്ന പരാതിയിലും അനധികൃത സ്വത്ത് സമ്പാദന പരാതിയിലും വിജിലൻസിൻ്റെയും ഇഡിയുടെയും അന്വേഷണം നേരിടുന്നതിൻ്റെ പേരിൽ ശാജിക്കെതിരെ സിപിഎം രംഗത്ത് വന്നിരുന്നു.

അഴീക്കോട് തന്നെ മത്സരിക്കും; കാസർകോട് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല: കെ എം ശാജി

തുടർച്ചയായി രണ്ട് തവണ അഴീക്കോട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശാജി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച എം വി നികേഷ് കുമാറിനെ കടുത്ത മത്സരത്തിലാണ് പരാജയപ്പെടുത്തിയത്. ലീഗിലെ തീപ്പൊരി നേതാവായ ഷാജിയെ ഏത് വിധത്തിലും വിവാദത്തിൽ പെടുത്താനാണ് സിപിഎമിൻ്റെ ശ്രമമെന്നാണ് യുഡിഎഫ് നേതാക്കളും പ്രവർത്തകരും പറയുന്നത്.

Keywords:  Kerala, News, Kasaragod, Political party, Politics, UDF, Niyamasabha-Election-2021, Election, Top-Headlines, Will contest in Azhikode; Not demanded for Kasaragod: KM Shaji.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia