കണ്ണൂരില്‍ ജീവിക്കുന്ന രക്തസാക്ഷി പുഷ്പ്പന്റെ സഹോദരനെങ്കില്‍ കാസര്‍കോട്ട് രക്തസാക്ഷി രവീന്ദ്ര റാവുവിന്റെ വിധവയും കുടുംബവും ബി ജെ പിയുടെ ഭാഗമായി; രക്തസാക്ഷി കുടുംബങ്ങള്‍ ബി ജെ പിയിലേക്ക് പോകുന്നത് സി പി എമ്മിന് തലവേദന സൃഷ്ടിക്കുന്നു
Oct 27, 2020, 12:13 IST
കാസർകോട്: (www.kasargodvartha.com 27.10.2020) 2011 ൽ കോൺഗ്രസ് പ്രവർത്തകർ വെടിവെച്ചുകൊന്ന ദേലംപാടിയിലെ രവീന്ദ്ര റാവുവിൻ്റെ വിധവയും കുടുംബവും ബി ജെ പിയുടെ ഭാഗമായി. കണ്ണൂരിൽ കൂത്ത്പറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പ്പൻ്റെ സഹോദരനാണ് ബി ജെ പിയിൽ ചേർന്നതെങ്കിൽ കാസർകോട്ട് സി പി എമ്മിൻ്റെ ജ്വലിക്കുന്ന രക്തസാക്ഷി രവീന്ദ്ര റാവുവിൻ്റെ കുടുംബം ബി ജെ പിയിൽ ചേർന്നത് സി പി എമ്മിന് കടുത്ത തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
ബി ജെ പി ജില്ലാ ജന. സെക്രട്ടറി സുധാമ ഗോസഡ, ജില്ലാ സെക്രട്ടറി മനുലാൽ മേലത്ത്, സെൽ കോർഡിനേറ്റർ എൻ ബാബുരാജ്, മണ്ഡലം സെക്രട്ടറി രാജേഷ് പാണ്ടി, പഞ്ചായത്ത് പ്രസിഡണ്ട് പ്രദീപ് കുമാർ, ജന. സെക്രട്ടറി ദീലീപ് പള്ളജി, വാർഡ് മെമ്പർമാരായ നാരയണൻ മാസ്റ്റർ, ഗംഗാധരൻ, ശശികല എന്നിവർ സ്വീകരണ ചടങ്ങിൽ സംബന്ധിച്ചു. സി പി എമ്മിൽ നിന്നും മറ്റ് പാർട്ടികളിൽ നിന്നും കൂടുതൽ പേർ വരും ദിവസങ്ങളിൽ ബി ജെ പിയിൽ ചേരുമെന്നാണ് ഒരു പ്രമുഖ ബി ജെ പി നേതാവ് അവകാശപ്പെട്ടത്.
സി.പി.എമ്മിൻ്റെ രക്തസാക്ഷി കുടുംബങ്ങളെ പാർട്ടിയിലേക്ക് ചേർക്കുന്നത് വലിയ ചർച്ചയാക്കി മാറ്റാനും അതുവഴി ബി ജെ പി ക്ക് പൊതു സ്വീകാര്യത ഉറപ്പാക്കാനുമാണ് ബി ജെ പി നീക്കം നടത്തുന്നത്. ബി ജെ പിയുടെ കൈയ്യിലുണ്ടായിരുന്ന പല പഞ്ചായത്തുകളും കഴിഞ്ഞ തവണ ബി ജെ പിക്ക് നഷ്ടപ്പെട്ടിരുന്നു. അതെല്ലാം തിരിച്ചുപിടിക്കാനും ഒപ്പം കൂടുതൽ പഞ്ചായത്തിൽ ശക്തി കാട്ടുവാനും അതുവഴി കന്നട ന്യൂനപക്ഷ മേഖലകളായ മഞ്ചേശ്വരം, കാസർകോട് നിയമസഭാ മണ്ഡലങ്ങളിൽ കരുത്ത് കാട്ടുകയാണ് ബി ജെ പി ലക്ഷ്യം വെക്കുന്നത്. ഇതിനുള്ള സാമ്പിൾ വെടിക്കെട്ടാണ് രക്തസാക്ഷി കുടുംബങ്ങളെ ബി ജെ പിയിലേക്ക് ചേർക്കാനുള്ള ശ്രമമെന്നാണ് വിലയിരുത്തൽ.
കാസര്‍കോട് ജില്ലയില്‍ 2005ല്‍ അഞ്ച് പഞ്ചായത്തുകളിലാണ് ബി ജെ പി ഭരണം നടത്തിയിരുന്നത്. 2010ല്‍ ബിജെപിക്ക് പൂര്‍ണാര്‍ഥത്തില്‍ ഭരണമുള്ള പഞ്ചായത്തുകളുടെ എണ്ണം രണ്ടായി ചുരുങ്ങി. 2015ൽ നാല് പഞ്ചായത്തുകളിൽ പൂർണ്ണ അർത്ഥത്തിൽ ഭരണം നിലനിർത്താൻ കഴിഞ്ഞുവെങ്കിലും യു ഡി എഫും എൽ ഡി എഫും ഒന്നിച്ചതിനാൽ കാറഡുക്ക, എൻമകജെ, എന്നിവിടങ്ങളിലൊക്കെ ഭരണം നഷ്ടപ്പെട്ടിരുന്നു. കുറ്റിക്കോലിലും ഭരണപങ്കാളിത്തം നഷ്ടപ്പെട്ടിരുന്നു. നിലവിൽ മധൂര്‍, ബെള്ളൂര്‍ പഞ്ചായത്തുകളിൽ മാത്രണ് ബി ജെ പിക്ക് ഭരണമുള്ളത്.
സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ബി ജെ പിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം വര്‍ദ്ധിച്ചപ്പോള്‍ ബി ജെ പിയുടെ കോട്ടകളെന്ന് വിശേഷിപ്പിക്കുന്ന കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ബി ജെ പിക്ക് വോട്ടിംഗ് ശതമാനം കുറയുകയായിരുന്നു. ഇതെല്ലാം കണക്കിലെടുത്ത് വരുന്ന തദ്ദേശ തെരെഞ്ഞടുപ്പിലും നിയമസഭാ തെരെഞ്ഞടുപ്പിലും ശക്തി തെളിയിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമാണ് ബി ജെ പിയിലേക്ക് മറ്റ് കക്ഷികളിൽ നിന്ന് ആളെ ചേർക്കാനുള്ള നീക്കം നടത്തുന്നത്.
Keywords: Kerala, News, Kasaragod, Politics, Political party, BJP, LDF, Family, Top-Headlines, Ravindra Rao, Widow and family of Kasargod martyr Ravindra Rao joins BJP.
< !- START disable copy paste -