city-gold-ad-for-blogger

എന്തിനാണ് രാജ്യസഭ? സഭയിലെ അന്തിമ വാക്ക് ആരുടേതാണ്? പ്രധാന കര്‍ത്തവ്യം എന്താണ്?

തിരുവനന്തപുരം: (www.kasargodvartha.com 29.03.2022) ലോക്സഭയുടെ അധികാരം പരിശോധിക്കുന്നതിനാണ് ഇന്‍ഡ്യന്‍ ഭരണഘടന രാജ്യസഭയ്ക്ക് രൂപം നല്‍കിയത്. രാജ്യസഭ സ്ഥിരം സഭയാണ്, ലോക്സഭയിലേത് പോലെ കാലാവധി അവസാനിക്കില്ല. എന്നാല്‍ രണ്ടുവര്‍ഷം കൂടുമ്പോള്‍ മൂന്നിലൊന്ന് അംഗങ്ങള്‍ വിരമിക്കും. ആദ്യതവണ നറുക്കെടുപ്പിലൂടെയാണ് പിരിയേണ്ട അംഗങ്ങളെ നിശ്ചയിച്ചത്. മൊത്തം അംഗങ്ങളെ മൂന്നു വിഭാഗങ്ങളിലായി തിരിക്കുകയും നറുക്കെടുപ്പിലൂടെ ആദ്യവിഭാഗത്തിലുള്ളവര്‍ക്ക് ആറുവര്‍ഷവും രണ്ടാമത്തെ വിഭാഗത്തിന് നാലുവര്‍ഷവും മൂന്നാമത്തെ വിഭാഗത്തിന് രണ്ടുവര്‍ഷവും കാലാവധി നിശ്ചയിച്ചു.

എന്തിനാണ് രാജ്യസഭ? സഭയിലെ അന്തിമ വാക്ക് ആരുടേതാണ്? പ്രധാന കര്‍ത്തവ്യം എന്താണ്?

പിന്നീടാണ് അംഗങ്ങളുടെ കാലാവധി ആറുവര്‍ഷമാക്കിയത്. ഒരാള്‍ മരിക്കുകയോ രാജിവയ്ക്കുകയോ ചെയ്താല്‍ പുതുതായി തെരഞ്ഞെടുക്കുന്നയാള്‍ക്ക് ആറ് വര്‍ഷത്തെ കാലാവധി ലഭിക്കില്ല. നിലവിലുണ്ടായിരുന്ന അംഗത്തിന്റെ ശേഷിച്ച കാലാവധിയേ ലഭിക്കൂ. രാജ്യസഭാ ചെയര്‍മാന്‍ ഉപരാഷ്ട്രപതിയാണ്. രാജ്യസഭാനടപടികളുടെ പൂര്‍ണനിയന്ത്രണം ചെയര്‍മാനാണ്. സഭാനടപടികളില്‍ ചെയര്‍മാന്റെ തീരുമാനം അന്തിമവും ചോദ്യം ചെയ്യപ്പെടാനാവാത്തതുമാണ്. ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ ഉള്‍പെടുന്ന ഇലക്ടറല്‍ കോളജാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ചെയര്‍മാന്റെ അഭാവത്തില്‍ രാജ്യസഭയുടെ ചുമതല ഡെപ്യൂടി ചെയര്‍മാനാണ്. നിലവില്‍ വെങ്കയ്യ നായിഡുവാണ് രാജ്യസഭാ ചെയര്‍മാന്‍.

ഇരുസഭകളുടെയും പ്രധാന കര്‍ത്തവ്യം നിയമങ്ങള്‍ പാസാക്കുകയാണ്. ഓരോ ബിലും (Bill) നിയമമാകുന്നതിന് മുമ്പ് ഇരുസഭകളും പാസാക്കുകയും രാഷ്ട്രപതിയുടെ അംഗീകാരം നേടുകയും വേണം. ഇന്‍ഡ്യന്‍ ഭരണഘടനയിലെ ഏഴാം പട്ടികയിലെ യൂനിയന്‍ ലിസ്റ്റിന് കീഴില്‍ വരുന്ന വിഷയങ്ങളാണ് പാര്‍ലമെന്റിന് നിയമനിര്‍മാണം നടത്താന്‍ കഴിയുക. പ്രതിരോധം, വിദേശകാര്യം, റെയില്‍വേ, ഗതാഗതവും ആശയവിനിമയവും, കറന്‍സിയും നാണയവും, ബാങ്കിംഗ്, കസ്റ്റംസ്, എക്സൈസ് തീരുവ എന്നിവയാണ് പ്രധാന യൂണിയന്‍ വിഷയങ്ങള്‍. പാര്‍ലമെന്റിനും സംസ്ഥാന നിയമസഭകള്‍ക്കും നിയമനിര്‍മാണം നടത്താന്‍ കഴിയുന്ന മറ്റ് നിരവധി വിഷയങ്ങളുണ്ട്.

നിയമങ്ങള്‍ പാസാക്കുന്നതിന് പുറമേ, പാര്‍ലമെന്റിന് പ്രമേയങ്ങള്‍, മാറ്റിവയ്ക്കല്‍ പ്രമേയങ്ങള്‍, ചര്‍ചകള്‍, മന്ത്രിമാരോട് അംഗങ്ങള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കുക എന്നിവ വഴി രാജ്യത്തിന്റെ ഭരണത്തില്‍ നിയന്ത്രണം ചെലുത്താനും ജനങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനും കഴിയും.

Keywords:  Thiruvananthapuram, News, Kerala, Top-Headlines, Prime Minister, RajyaSabha-Election, Politics, Why was the Rajya Sabha formed? Who is the last word in the Upper House?

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia