city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Flag Hoisting | എന്തുകൊണ്ടാണ് റിപ്പബ്ലിക് ദിനത്തിൽ മുഖ്യമന്ത്രിക്ക് പകരം ഗവർണർ പതാക ഉയർത്തുന്നത്? ആ ചരിത്രം ഇങ്ങനെ!

Flag Of National
Photo Credit: Facebook/ Indian National Flag

● 1974 വരെ, സംസ്ഥാനങ്ങളിൽ ഗവർണർമാർ മാത്രമായിരുന്നു പതാക ഉയർത്തിയിരുന്നത്. 
● ഗവർണർമാരായിരുന്നു സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും പതാക ഉയർത്തിയിരുന്നത്.
● 1974 ഓഗസ്റ്റ് 15-ന്, സംസ്ഥാനങ്ങളിൽ രാജസ്ഥാനം പതാക ഉയർത്തിയ ആദ്യ ദിവസം.
● 1974 ഏപ്രിലിൽ സംസ്ഥാന സ്വയംഭരണത്തെക്കുറിച്ചുള്ള ഒരു നിയമസഭാ പ്രമേയം പാസാക്കുകയും ചെയ്തു. 

ന്യൂഡൽഹി: (KasargodVartha) ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ സംസ്ഥാനങ്ങളിൽ ഗവർണർമാർ പതാക ഉയർത്തുന്നതിന് ഒരു സുപ്രധാന ചരിത്ര പശ്ചാത്തലമുണ്ട്. സ്വാതന്ത്ര്യം ലഭിച്ച് 27 വർഷങ്ങൾക്ക് ശേഷം, 1974 വരെ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്താൻ അനുമതി ഉണ്ടായിരുന്നില്ല. അക്കാലത്ത് ഗവർണർമാരായിരുന്നു സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും പതാക ഉയർത്തിയിരുന്നത്. ഈ സമ്പ്രദായം അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം കരുണാനിധിയെ ചൊടിപ്പിച്ചു.

കരുണാനിധിയുടെ ഇടപെടൽ

മുഖ്യമന്ത്രിമാർ അനുഭവിക്കുന്ന ഈ 'അനീതി' ചൂണ്ടിക്കാട്ടി 1974 ഫെബ്രുവരിയിൽ കരുണാനിധി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് കത്തയച്ചു. മാസങ്ങൾക്കു ശേഷം ജൂലൈയിൽ കേന്ദ്ര സർക്കാർ പുതിയ ഉത്തരവുകൾ പുറപ്പെടുവിച്ചു. അതനുസരിച്ച് സ്വാതന്ത്ര്യ ദിനത്തിൽ മുഖ്യമന്ത്രിമാരും റിപ്പബ്ലിക് ദിനത്തിൽ ഗവർണർമാരും പതാക ഉയർത്താൻ തീരുമാനമായി. അങ്ങനെ 50 വർഷങ്ങൾക്കു മുൻപ് മുഖ്യമന്ത്രിമാർ ആദ്യമായി അതത് സംസ്ഥാന തലസ്ഥാനങ്ങളിൽ ദേശീയ പതാക ഉയർത്തി തുടങ്ങി.

ഡിഎംകെയുടെയും ദ്രാവിഡ നേതാക്കളുടെയും പങ്ക്

1974 ഫെബ്രുവരി രണ്ടിന് മുരസൊലി മാരന്റെ ‘സ്റ്റേറ്റ് ഓട്ടോണമി’ എന്ന പുസ്തക പ്രകാശന ചടങ്ങിൽ മുഖ്യമന്ത്രിമാർക്ക് പതാക ഉയർത്താൻ കഴിയാത്തതിനെ കേന്ദ്രം സംസ്ഥാനങ്ങളെ അവഗണിക്കുന്നതിന്റെ തെളിവായി കരുണാനിധി വിശേഷിപ്പിരുന്നു. ഇതിനെ ഒരു ‘സ്വയംമര്യാദയുടെ’ പ്രശ്നമായി കണ്ട അദ്ദേഹം അതേ മാസം തന്നെ പ്രധാനമന്ത്രിക്ക് കത്തയച്ച് ഈ ആവശ്യം ആവർത്തിച്ചു. 

ജില്ലാ കലക്ടർമാർക്ക് പോലും സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്താൻ അനുവാദമുണ്ടായിട്ടും മുഖ്യമന്ത്രിമാർക്ക് അതേ ബഹുമതി ലഭിക്കാത്തതിനെ കരുണാനിധി ശക്തമായി വിമർശിച്ചു. 1974 ഏപ്രിലിൽ സംസ്ഥാന സ്വയംഭരണത്തെക്കുറിച്ചുള്ള ഒരു നിയമസഭാ പ്രമേയം പാസാക്കുകയും ചെയ്തു. അങ്ങനെ ജൂലൈയിൽ കേന്ദ്ര സർക്കാർ കരുണാനിധിയുടെ ആവശ്യം അംഗീകരിച്ചു. മുഖ്യമന്ത്രിമാർ 1974 ഓഗസ്റ്റ് 15-ന് ആദ്യമായി ദേശീയ പതാക ഉയർത്തുകയും ചെയ്തു. 

സംസ്ഥാന സ്വയംഭരണത്തിന്റെയും ഫെഡറലിസത്തിന്റെയും ശക്തനായ വക്താവായിരുന്നു കരുണാനിധി. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ എല്ലാ വശങ്ങളും പഠിക്കുന്നതിനും ഏകീകരണ പ്രവണതകളുടെ കാരണങ്ങൾ കണ്ടെത്തുന്നതിനും പി.വി. രാജമന്നാർ അധ്യക്ഷനായ ഒരു കമ്മിറ്റിയെ അദ്ദേഹം നിയമിച്ചിരുന്നു. ഈ കമ്മിറ്റിയുടെ റിപ്പോർട്ടും കരുണാനിധിയുടെ കഠിന പരിശ്രമവുമാണ് മുഖ്യമന്ത്രിമാർക്ക് സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്താനുള്ള അവകാശം നേടിക്കൊടുത്തത്. അതോടെ ഗവർണർമാർ റിപബ്ലിക് ദിനത്തിൽ മാത്രം പതാക ഉയർത്താനും തുടങ്ങി.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Before 1974, governors alone hoisted flags on Republic Day. With Karunanidhi's efforts, Chief Ministers began hoisting the flag in their states.

#RepublicDay #FlagHoisting #Karunanidhi #IndianPolitics #StateAutonomy #IndianHistory

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia