ഉദുമയിൽ യു ഡി എഫിന് പിഴച്ചതെവിടെ ?
May 3, 2021, 14:56 IST
ഉദുമ: (www.kasargodvartha.com 03.05.2021) നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫിലെ അഡ്വ. സി എച് കുഞ്ഞമ്പുവിൻ്റെ മിന്നുന്ന വിജയത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് യുഡിഎഫും വിശിഷ്യാ കോൺഗ്രസും. മണ്ഡലത്തിൽ നിന്നുള്ള കരുത്തനായ ബാലകൃഷ്ണൻ പെരിയയെ സ്ഥാനാർഥിയാക്കിയിട്ടും ഇത്രയും കനത്ത ഒരു തിരിച്ചടി അപ്രതീക്ഷിതമായിരുന്നു. സി എച് കുഞ്ഞമ്പു 78,664 വോടാണ് നേടിയത്. ബാലകൃഷ്ണന്‍ പെരിയക്ക് കിട്ടിയത് 65,342 വോടാണ്. ഇടതിന് 13,322 വോടുകളുടെ തകർപ്പൻ ഭൂരിപക്ഷം നേടാനായി.
കല്യോട്ട ഇരട്ട കൊല ഉൾപെടെയുള്ള വിഷയങ്ങൾ മണ്ഡലത്തിൽ തിരിച്ചടിയാകുമോയെന്ന് എൽഡിഎഫ് ഭയപ്പെട്ടിരുന്നുവെങ്കിലും സംസ്ഥാന തലത്തിലുണ്ടായ ഇടത് തരഗം ഉദുമയിലും പ്രതിഫലിച്ചുവെന്ന് വേണം കരുതാൻ. ഉദുമയിലെ സ്ഥാനാർഥി നിർണയത്തെ തുടർന്ന് കോൺഗ്രസിലുണ്ടായ ഗ്രൂപ് പോരും കോൺഗ്രസ് നേതാക്കളുടെ കൂട്ടരാജി ഭീഷണിയും യുഡിഎഫ് പ്രവർത്തകരുടെ ആവേശം കെടുത്തുന്നതായിരുന്നു.
ഒടുവിൽ ഏച്ചുകെട്ടി പാർടിയെയും മുന്നണിയെയും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് രംഗത്തേക്ക് ഉന്തിതളിവിട്ടെങ്കിലും കല്ലുകടി അവസാനിച്ചിരുന്നില്ല. ജില്ലയിലെ പല കോൺഗ്രസ് നേതാക്കളും ഉദുമ മണ്ഡലത്തിൽ തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല. രാജ് മോഹൻ ഉണ്ണിത്താൻ എംപി മാത്രമാണ് ഉദുമയിലെയും കാഞ്ഞങ്ങാട്ടെയും പാർടി സ്ഥാനാർഥികൾക്ക് വേണ്ടി ആത്മാർഥതയോടെ ഓടിനടന്നത്.
സംഘടനാ ദൗർബല്യം പാർടിയെയും മുന്നണിയെയും ശരിക്കും ബാധിച്ചു. ഘടക കക്ഷിയെന്ന നിലയിൽ ലീഗിൻ്റെ ശക്തികേന്ദ്രങ്ങളിൽ വിചാരിച്ചത്രയും നേട്ടമുണ്ടാക്കാൻ സാധിക്കാതിരുന്നതും തിരിച്ചടിയായി. ചെമ്മനാട് പഞ്ചായത്തിലടക്കം പ്രതീക്ഷിച്ചത്ര ലീഡുണ്ടാക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല.
മലയോര മേഖലയിലടക്കം വലിയ നേട്ടമുണ്ടാക്കാൻ എൽഡിഎഫിന് കഴിഞ്ഞു. കിറ്റും പെൻഷനും കെ കുഞ്ഞിരാമൻ മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും വലിയ രീതിയിൽ ഉദുമ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയെ സഹായിച്ചു എന്നത് യാഥാർഥ്യമാണ്. സി എച് കുഞ്ഞമ്പുവിന്റെ വ്യക്തിപ്രഭാവം വലിയ മുന്നേറ്റത്തിന് സഹായകമായി. പാർടി ഭേദമന്യേ വലിയ സ്വീകാര്യതയാണ് സി എച് കുഞ്ഞമ്പുവിനുള്ളത്. ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള സി എച് കുഞ്ഞമ്പുവിന്റെ അടുപ്പവും വിജയത്തിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ന്യൂനപക്ഷ മേഖലകളിൽ വൻതോതിൽ എൽഡിഎഫിന് അനുകൂലമായി വോട് മറിഞ്ഞിട്ടുണ്ട്.
എല്ലാം ഘടകങ്ങളും അനുകൂലമായപ്പോൾ സ്വപ്നം കാണാനാവാത്ത വിജയം എൽഡിഎഫിന് നേടാനായി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റം സ്വപ്‌നം കണ്ട യുഡിഎഫിന് നിരാശരാകേണ്ടി വന്നു.

Keywords: Kasaragod, Kerala, News, Uduma, Niyamasabha-Election-2021, UDF, LDF, Politics, Election, Candidate, Top-Headlines, Where did UDF go wrong in Uduma?