city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഞ്ചേശ്വരത്ത് സംഭവിച്ചത് എന്ത്? മണ്ഡലത്തെ കുറിച്ച് 24 മണിക്കൂറിൽ പുറത്തുവന്നത് 16 പ്രസ്താവനകൾ, വിഭ്രാന്തിക്ക് കാരണം സെൻട്രൽ ഫോർ പീപിൾ റിസർചിന്റെ നിഗമനമോ?

മഞ്ചേശ്വരം: (www.kasargodvartha.com 05.04.2021) കാസർകോട് ജില്ലയിലെ ഏറ്റവും വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്നത് മഞ്ചേശ്വരം മണ്ഡലത്തിലാണ്. ബിജെപിക്ക് വലിയ സാധ്യത കൽപ്പിച്ചിരുന്ന മണ്ഡലത്തിൽ യുഡിഎഫും എൽഡിഎഫും കനത്ത പോരാട്ടത്തിലാണ്. നിശബ്ദ പ്രചരണ ദിനത്തിലും അവസാനഘട്ട വോടും കരസ്ഥമാക്കാൻ സ്ഥാനാർഥികൾ നെട്ടോട്ടത്തിലാണ്.

മഞ്ചേശ്വരത്ത് സംഭവിച്ചത് എന്ത്? മണ്ഡലത്തെ കുറിച്ച് 24 മണിക്കൂറിൽ പുറത്തുവന്നത് 16 പ്രസ്താവനകൾ, വിഭ്രാന്തിക്ക് കാരണം സെൻട്രൽ ഫോർ പീപിൾ റിസർചിന്റെ നിഗമനമോ?

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ യുഡിഎഫ് നേതാക്കളുടെ ഭാഗത്തുനിന്ന് മഞ്ചേശ്വരം മണ്ഡലവുമായി ബന്ധപ്പെട്ട് 16 പ്രസ്താവനകളാണ് പുറത്തുവന്നത്. മുല്ലപ്പള്ളിയും കെ സുധാകരനും വിജയത്തിനായി എൽഡിഎഫ്ന്റെയും ബിജെപിയുടെയും വോടുകൾ ആഗ്രഹിക്കുമ്പോൾ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അതിനെ തിരുത്തി രംഗത്തുവന്നിരിക്കുകയാണ്. എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് കുഞ്ഞാലിക്കുട്ടിയും ബാവ ഹാജിയും പറഞ്ഞപ്പോൾ നിരുപാധിക പിന്തുണയാണെന്ന് എസ്ഡിപിഐ ഐ നേതാവ് ഖാദർ പറഞ്ഞു. എന്നാൽ എസ്ഡിപിഐ മത്സരിക്കാത്ത മണ്ഡലങ്ങളിൽ മനസാക്ഷിക്ക് വോട് നൽകാൻ സംസ്ഥാന നേതൃത്വത്തിൽ നിന്നും നിർദേശം വന്നതോടുകൂടി നട്ടംതിരിയുകയാണ് മഞ്ചേശ്വരത്തെ ജനങ്ങൾ.

എന്താണ് പെട്ടെന്ന് മഞ്ചേശ്വരത്ത് വാർത്താപ്രാധാന്യം ഉണ്ടാവാൻ കാരണമെന്നുള്ളത് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. സെൻട്രൽ ഫോർ പീപിൾ റിസർചിന്റെ പഠന റിപോർട് ചില യുഡിഎഫ് നേതാക്കളുടെ കൈയിൽ എത്തിയതാണ് പെട്ടെന്നുള്ള വിഭ്രാന്തിക്ക് കാരണമായത്. എൻഡിഎക്ക് വലിയ മുൻതൂക്കമാണ് ഇവർ മഞ്ചേശ്വരത്ത് റിപോർടിൽ കണ്ടെത്തിയിരുന്നത്. ചക്കളത്തി പോരാട്ടത്തിനൊടുവിൽ ബിജെപി മഞ്ചേശ്വരത്തും നേമത്തും വിജയിച്ചു കറിയാൽ കോൺഗ്രസിൽ വലിയ പൊട്ടിത്തെറികൾക്ക് കാരണമാകും. മഞ്ചേശ്വരത്ത് ചില നേതാക്കൾ സജീവ പ്രചാരണത്തിൽ നിന്നും വിട്ടുനിൽക്കുന്നത് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചോദ്യംചെയ്യപ്പെടും. കോൺഗ്രസ് മുസ്ലിം ലീഗ് നേതാക്കൾ തമ്മിൽ ചില അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതായി റിപോർടുകളുണ്ട്.

എന്തു വില കൊടുത്തും മണ്ഡലം നിലനിർത്താനുള്ള ശ്രമത്തിലാണ് യുഡിഎഫ്. എന്നാൽ മഞ്ചേശ്വരവുമായി ബന്ധപ്പെട്ട് ഒരു പ്രസ്താവനയ്ക്കും എൽഡിഎഫ് തയ്യാറാകാത്തത് അവസാനഘട്ട നിശബ്ദ പ്രചരണത്തിന് വഴിതെറ്റാതിരിക്കാൻ ആണെന്നാണ് സൂചന. വിജയ പ്രതീക്ഷയാണ് എൽഡിഎഫ് സ്ഥാനാർഥിയും മഞ്ചേശ്വരത്ത് വെച്ചു പുലർത്തുന്നത്.

Keywords:  Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, Manjeshwaram, UDF, LDF, BJP, What happened in Manjeshwar? 16 statements were made in 24 hours about the constituency, is the conclusion of the Central for People's Research the cause of the confusion?.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia