കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ ഉദ്‌ഘാടന പരിപാടിക്ക് സ്വാഗതസംഘമായി
Feb 8, 2021, 20:02 IST
കാസർകോട്: (www.kasargodvartha.com 08.02.2021) 'അഴിമതിവിമുക്തം, പ്രീണനവിരുദ്ധം, സമഗ്രവികസനം' എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ ഉദ്ഘാടന പരിപാടിയുടെ സ്വാഗതസംഘം രൂപീകരിച്ചു. അഡ്വ. എ സി അശോക് കുമാര്‍ ചെയര്‍മാനായും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് ജനറല്‍ കണ്‍വീനറായുമുള്ള സ്വാഗതസംഘത്തില്‍ പൗരപ്രമുഖരും ബിജെപി ജനപ്രതിനിധികളും ജില്ലാ, സംസ്ഥാന, ദേശീയ ഭാരവാഹികളും അംഗങ്ങളായിരിക്കും.
കാസർകോട് വെച്ചാണ് ഉദ്‌ഘാടന പരിപാടി. ഫെബ്രുവരി 20ന് രാവിലെ 11 മണിക്ക് നടക്കുന്ന പരിപാടിയിൽ മഞ്ചേശ്വരം, കാസർകോട്, ഉദുമ നിയോജകമണ്ഡലങ്ങളിലെ പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുക്കും.
കാസർകോട് വെച്ചാണ് ഉദ്‌ഘാടന പരിപാടി. ഫെബ്രുവരി 20ന് രാവിലെ 11 മണിക്ക് നടക്കുന്ന പരിപാടിയിൽ മഞ്ചേശ്വരം, കാസർകോട്, ഉദുമ നിയോജകമണ്ഡലങ്ങളിലെ പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുക്കും.
യാത്രയ്ക്ക് വൈകുന്നേരം നാല് മണിക്ക് കാഞ്ഞങ്ങാട് നഗരത്തില്‍ സ്വീകരണം നല്‍കും. പരിപാടിയില്‍ തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലെ പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുക്കും
ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. അഡ്വ. കെ കരുണാകരന്‍ നമ്പ്യാര്‍, സി വി പൊതുവാള്‍, കെ എന്‍ കൃഷ്ണഭട്ട്, സുരേഷ് കീഴൂര്‍, ബിജെപി ദേശീയ സമിതിയംഗം പ്രമീള സി നായിക്, സംസ്ഥാന സമിതിയംഗം പി സുരേഷ് കുമാര്‍ ഷെട്ടി, മേഖല വൈസ് പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി സംസാരിച്ചു. എ വേലായുധന്‍ സ്വാഗതവും സുധാമ ഗോസാഡ നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kasaragod, Politics, Political party, BJP, Kerala-yathra, Welcome group for the inaugural function of Vijaya Yathra led by K Surendran.
< !- START disable copy paste -->