പോലീസ് റെയ്ഡില്‍ ആയുധങ്ങള്‍ പിടിച്ചെടുത്ത സംഭവം; സമഗ്രാന്വേഷണം നടത്തണമെന്നും ആര്‍ എസ് എസ് കേന്ദ്രങ്ങളില്‍ കൂടുതല്‍ റെയ്ഡ് നടത്തണമെന്നും ആവശ്യം
Mar 26, 2017, 12:49 IST
കാസര്‍കോട്: (www.kasargodvartha.com 26.03.2017) മൊഗ്രാല്‍ പുത്തൂരിലെ പെരിയടുക്കയില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്ത സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ടും, ആര്‍ എസ് എസ് കേന്ദ്രങ്ങളില്‍ കൂടുതല്‍ റെയ്ഡുകള്‍ നടത്തണമെന്നും ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നു. ചൂരിയിലെ കൊലപാതകത്തിന് പിന്നാലെ ജില്ലയില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ആര്‍ എസ് എസ് കേന്ദ്രമായ പെരിയടുക്ക പോലീസ് ശനിയാഴ്ച റെയ്ഡ് നടത്തിയത്.
റെയ്ഡില്‍ വാള്‍, ഇരുമ്പ് വടി, മരവടി തുടങ്ങിയ മാരകായുധങ്ങളും, താല്‍ക്കാലിക ടെന്റ് കെട്ടാനുള്ള സാമഗ്രികളും, ഭക്ഷണം പാകം ചെയ്യാനുള്ള വലിയ പാത്രങ്ങളും കണ്ടെടുത്തിരുന്നു.
ആയുധശേഖരം: ആര്‍ എസ് എസിന്റെ മുഴുവന്‍ കേന്ദ്രങ്ങളും റെയ്ഡ് ചെയ്യണം: യൂത്ത് ലീഗ്
കാസര്‍കോട്: (www.kasargodvartha.com) ജില്ലയില്‍ വലിയ രീതിയിലുള്ള വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് ആര്‍ എസ് എസ് അടക്കമുള്ള സംഘ് പരിവാര്‍ സംഘടനകള്‍ ശ്രമം ആരംഭിച്ചതിന്റെ തെളിവാണ് റിയാസ് മൗലവിയുടെ കൊലപാതകത്തിന് ശേഷം പെരിയടുക്കയിലെ ആര്‍ എസ് എസ് കേന്ദ്രത്തില്‍ വെച്ച് വന്‍ ആയുധശേഖരം പോലീസ് പിടികൂടിയ സംഭവം തെളിയിക്കുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് ഇടനീരും, ജനറല്‍ സെക്രട്ടറി ടി.ഡി കബീറും പറഞ്ഞു.
ഈ സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ സംഘ് പരിവാര്‍ കേന്ദ്രങ്ങളും റെയ്ഡ് നടത്തി ആയുധശേഖരങ്ങള്‍ പിടികൂടാന്‍ പോലീസ് തയ്യാറാവണം. ജില്ലയെ കലാപഭൂമിയാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള ബി ജെ പി നേതൃത്വത്തിന്റെ ഗൂഢലക്ഷ്യത്തെ മതേതര കക്ഷികള്‍ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
സംഘ് പരിവാര്‍ കേന്ദ്രത്തിലെ ആയുധ ശേഖരം, സമഗ്രാന്വേഷണം വേണം. എസ് ഡി പി ഐ
കാസര്‍കോട്: (www.kasargodvartha.com) ഒരു കൊലപാതക വാര്‍ത്തയില്‍ നിന്നും നാട് മുക്തമാവുന്നതിനു മുമ്പേ സംഘ് പരിവാര്‍ കേന്ദ്രത്തില്‍ നിന്നും വന്‍ ആയുധ ശേഖരം പിടികൂടിയ വാര്‍ത്ത അത്യന്ത്യം ഭീതിജനകമാണ്. മദ്രാസാധ്യാപകന്റെ കൊലപാതകം നാട്ടില്‍ കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ കൂടിയാണെന്നു ഇത് തെളിയിക്കുന്നു.
വന്‍ തോതില്‍ ആയുധം ശേഖരിച്ച് വെച്ച് വലിയൊരു കലാപത്തിനുള്ള ആസൂത്രിത നീക്കമാണു ഇതിനു പിന്നില്‍. സംഘ് പരിവാര്‍ കേന്ദ്രങ്ങളിലെ ആയുധ ശേഖരങ്ങളെ കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും എസ് ഡി പി ഐ കാസര്‍കോട് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
ഇരുമ്പ് ദണ്ഡ്, വാളുകള്‍, മര വടി മുതലായ ആയുധങ്ങള്‍ കണ്ടെത്തിയ സംഭവത്തിലെ മുഴുവന്‍ പ്രതികളേയും നിയമത്തിനു മുന്നില്‍ കൊണ്ട് വരാനും പോലീസ് അധികാരികള്‍ തയ്യാറാവണം. ഒരു നാടിനെ കലാപഭൂമിയാക്കാനുള്ള സംഘ് പരിവാര്‍ ശക്തികളുടെ കുത്സിത ശ്രമത്തെ മുഴുവന്‍ ജനങ്ങളും തിരിച്ചറിയണമെന്നും വാര്‍ത്ത കുറിപ്പില്‍ മണ്ഡലം പ്രസിഡന്റ് അബ്ദുല്ല എരിയാല്‍ ജനറല്‍ സെക്രട്ടറി സക്കരിയ ഉളിയത്തടുക്ക എന്നിവര്‍ ആവിശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, Raid, Police raid, Investigation, RSS, BJP, SDPI, Muslim Youth League, Politics, Political party, Murder case, Weapons case; Political parties demand more raid