city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തോംസണ്‍ ജോസിനെ സ്ഥലംമാറ്റിയതിനെതിരെ പ്രതിഷേധം ശക്തം; ഒപ്പുമരച്ചോട്ടില്‍ 9 ന് ജനകീയകൂട്ടായ്മ

കാസര്‍കോട്: (www.kasargodvartha.com 07.01.2017) ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിനെ അന്യായമായി സ്ഥലം മാറ്റിയതിനെതിരെ പ്രതിഷേധം ശക്തമായി. ഒമ്പതിന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പുമരച്ചോട്ടില്‍ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് 'സേവ് കാസര്‍കോട്' ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നിശ്ചിത കാലയളവിനുള്ളില്‍ കാസര്‍കോട്ട് ക്രമസമാധാനം തിരികെ കൊണ്ട് വരികയും എന്നും ജനങ്ങളോടും കീഴുദ്യോഗസ്ഥന്മാരോടും നല്ല പെരുമാറ്റം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്ത ജില്ലാ പോലീസ് ചീഫിനെ പൊടുന്നനെ സ്ഥലം മാറ്റിയതിനു പിന്നില്‍ മാഫിയ സംഘങ്ങളുടെ ഇടപെടലാണെന്ന് പൊതുജനങ്ങള്‍ സംശയിക്കുന്നു. മണല്‍-മദ്യ-കള്ളപ്പണ മാഫിയകള്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുകയും രാഷ്ട്രീയ നേതാക്കളുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെ തന്റെ ദൗത്യം ജനങ്ങള്‍ക്ക് ഉപകാരപ്രദമാവണമെന്ന ഉദ്ദേശ്യത്തോടുകൂടി മാത്രം സേവനം നടത്തുന്ന ഓഫീസര്‍ കൂടിയാണ് ജില്ലാ പോലീസ് ചീഫ്. സഹൃദയ വഴിയിലൂടെ ജാതി-മത ഭേദമില്ലാതെ ജനങ്ങളെ ഒന്നിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് കൊണ്ട് പോവുകയും ചെയ്തിരുന്നു.


തോംസണ്‍ ജോസിനെ സ്ഥലംമാറ്റിയതിനെതിരെ പ്രതിഷേധം ശക്തം; ഒപ്പുമരച്ചോട്ടില്‍ 9 ന് ജനകീയകൂട്ടായ്മ


സൗജന്യ പിഎസ്‌സി കോച്ചിംഗ് ഉള്‍പ്പടെ നിരവധി പദ്ധതികള്‍ക്ക് അദ്ദഹം പിന്തുണയും സഹായവും നല്‍കിവന്നിരുന്നു. താലൂക്ക് ആശുപത്രി പരിസര ശുചീകരണം, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവരെ പങ്കാളികളാക്കി ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം മുന്‍കൈ എടുത്തിരുന്നു.

ജില്ലയിലെ നഗരങ്ങളെ എങ്ങനെ വൈകുംവരെ മറ്റുനഗരങ്ങളെ പോലെ പ്രവര്‍ത്തിപ്പിക്കാം എന്നതിനു കച്ചവടക്കാരില്‍ നിന്നും മറ്റുജനങ്ങളില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞിരുന്നു. വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്ന അക്രമികളെ മുഖം നോക്കതെ നിലക്ക് നിര്‍ത്തുകയും ചെയ്തിരുന്നു. ചെറുവത്തൂരില്‍ ഉണ്ടായ രാഷ്ട്രീയ സംഘര്‍ഷം പടരാതെ നോക്കുകയും അതിനു ശേഷം ഉണ്ടായ അക്രമങ്ങള്‍ തടയാന്‍ കഴിഞ്ഞതും തോംസമ്# ജോസിന്റെ കൃത്യനിര്‍വഹണത്തിലെ വിജയം തന്നെയാണ്.

തകര്‍ന്നിരുന്ന ക്രമസമാധാനനില ഭദ്രമാക്കിക്കൊണ്ടുവരുന്നതിനിടെയാണ് യാതൊരു കാരണവുമില്ലാതെ ആറ് മാസം പോലും കാലാവധി തികയ്ക്കാത്ത തോംസണ്‍ ജോസിനെ മാറ്റിയിരിക്കുന്നത്. ഇത് ജില്ലയിലെ ക്രമസമാധാന പ്രശ്‌നത്തെ ബാധിക്കുമോ എന്ന ആശങ്ക പൊതുജനങ്ങള്‍ക്കുണ്ട്.

സ്ഥലംമാറ്റം പുന പരിശോധിച്ച് തോംസണ്‍ ജോസിനെ കാസര്‍കോട് തന്നെ നിലനിര്‍ത്തണമെന്ന ആവശ്യവുമായാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്ന് 'സേവ് കാസര്‍കോട്' ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മജീദ് കൊല്ലമ്പാടി, കൃഷ്ണന്‍ നമ്പൂതിരി മാസ്റ്റര്‍, ഹഫീസ് ചൂരി, മഹമൂദ് വട്ടയക്കാട്, ശൗക്കത്ത് കാള്യങ്ങാട്, ഗണേഷ മീപുഗുരി, മിഷാല്‍ റഹ് മാന്‍, ഹമീദ് ചേരങ്കൈ, സന്തോഷ് കാള്യങ്ങാട്, ഹാരിസ് മസ്താന്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords:  Kerala, kasargod, Transfer, Police, sand mafia, SP, Thomson Jose, Police Chief, Protest, New Bus Stand, Black Money, Save Kasargod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia