city-gold-ad-for-blogger

Allegation | വയനാട് ഡിസിസി ട്രഷററുടെയും മകൻ്റെയും ആത്മഹത്യ: ആരോപണം ഏത് കൊമ്പനെതിരെയായാലും പാർട്ടി അന്വേഷിക്കുമെന്ന് കെ സുധാകരൻ

KPCC President K. Sudhakaran addressing the media
Photo: Arranged

● കെ സുധാകരൻ പറഞ്ഞു, പാർട്ടി തലത്തിൽ അന്വേഷണം നടത്തും.
● കുടുംബത്തിന്റെ പരാതിയിൽ പാർട്ടി സമിതി അന്വേഷിക്കുമെന്ന് സ്ഥിരീകരിച്ചു.
● ഐ സി ബാലകൃഷ്ണനെതിരെ പൊലീസ് അന്വേഷണം എന്തിനെന്നു സുധാകരൻ ചോദിച്ചു.

കണ്ണൂർ: (KasargodVartha) വയനാട് ഡിസിസി ട്രഷററുടെയും മകൻ്റെയും ആത്മഹത്യയിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ആരോപണം ഏതു കൊമ്പനെതിരെയായാലും പാർട്ടി തലത്തിൽ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ ഡിസിസി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ സി ബാലകൃഷ്ണനെതിരെ പൊലീസ് അന്വേഷണം എന്തിനാണ് നടക്കുന്നതെന്ന് തനിക്കറിയില്ലെന്ന് സുധാകരൻ പറഞ്ഞു. വയനാട്ടിലേത് പാർട്ടി കാര്യമാണ്. എല്ലാം സംസാരിച്ചു ഒതുക്കിയതാണ്. വിജയന്റെ കത്ത് ഇനിയും വായിച്ചിട്ടില്ല. കുടുംബം നേരത്തെ വന്നുകണ്ടിരുന്നുവെന്നും അതിൽ പാർട്ടി സമിതി അന്വേഷണം നടക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു.



ഇന്ന് കണ്ണൂരിൽ എത്തിയതേ ഉള്ളൂ. വിജയൻ്റെ കത്ത് ഇനി വായിക്കണം. കുടുംബം നേരത്തെ വന്നു കണ്ടിരുന്നു. അതിൽ പാർട്ടി സമിതി അന്വേഷണം തീരുമാനിച്ചു, അത് നടക്കുകയാണെന്നും കെ സുധാകരൻ പറഞ്ഞു.

#Wayanad #Death #KPCC #Investigation #KeralaPolitics #Sudhakaran

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia