Political Conspiracy | വാർഡ് വിഭജനം: തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി.പി.എമ്മിന്റെ ഗൂഢാലോചന, മുസ്‌ലിം ലീഗ്
● ജനാധിപത്യ സംവിധാനങ്ങൾ പൂർണമായും തകർക്കാനുള്ള ഈ ശ്രമം ഉടൻ അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
● ലീഗ് സഭകളിൽ മുസ്‌ലിം ലീഗിൻ്റെയും പോഷക സംഘടനകളുടെയും മുഴുവൻ പ്രവർത്തകരും സംബന്ധിക്കും.
● തിരഞ്ഞെടുപ്പ് ഭീഷണി നേരിടുന്ന മുസ്‌ലിം ലീഗ് ജില്ലാ യോഗത്തിൽ അനുശോചനവും പ്രാർത്ഥനയും നടന്നു.
കാസർകോട്: (KasargodVartha) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വാർഡ് വിഭജനം ഏകപക്ഷീയമായി നടപ്പാക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി.പി.എം ശ്രമിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി യോഗം കുറ്റപ്പെടുത്തി.
വാർഡ് വിഭജനത്തിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും, അവരെ സ്ഥലംമാറ്റുകയും വരുതിയിലാക്കാൻ ശ്രമം തുടരുകയാണെന്നും മുസ്‌ലിം ലീഗ് ആരോപിച്ചു. ജനാധിപത്യ സംവിധാനങ്ങൾ പൂർണമായും തകർക്കാനുള്ള ഈ ശ്രമം ഉടൻ അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലയിൽ മുസ്‌ലിം ലീഗും പോഷക സംഘടനകളും കൂടുതൽ ശക്തമാക്കുന്നതിനും സംഘടന സംവിധാനം വാർഡ് തലത്തിൽ ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിനുമായി ജില്ലയിലെ മുഴുവൻ വാർഡുകളിലും ഡിസംബർ ഒന്ന് മുതൽ 31 വരെ ലീഗ് സഭകൾ നടത്തുവാനും യോഗം തീരുമാനിച്ചു. ലീഗ് സഭകളിൽ മുസ്‌ലിം ലീഗിൻ്റെയും പോഷക സംഘടനകളുടെയും മുഴുവൻ പ്രവർത്തകരും സംബന്ധിക്കും.
പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാൻ സ്വാഗതം പറഞ്ഞു.
അനുശോചനവും പ്രാർത്ഥനയും
മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം.ബി. യൂസുഫിന്റെ നിര്യാണത്തിൽ, യോഗത്തിൽ അനുശോചനം രേഖപ്പെടുത്തുകയും, അദ്ദേഹത്തിന് വേണ്ടി പ്രത്യേക പ്രാർത്ഥന സദസ്സ് നടത്തുകയും ചെയ്തു. തളങ്കര മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി ഇമാം ഹാഫിള് അബ്ദുൽ ബാസിത് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
യോഗത്തിൽ, സി.ടി അഹമ്മദലി, വി.കെ.പി ഹമീദലി, പി.എം മുനീർ ഹാജി, എ.കെ.എം അഷ്‌റഫ് എം.എൽ.എ, കെ.ഇ.എ ബക്കർ, എ.എം കടവത്ത്, എം. അബ്ബാസ്, എ.ബി ശാഫി, അബ്ദുല്ല കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി, അസീസ് മരിക്കെ, മാഹിൻ കേളോട്ട്, കല്ലട്ര അബ്ദുൽ ഖാദർ, പി.കെ.സി റൗഫ് ഹാജി, എ.കെ ആരിഫ്, കെ.ബി മുഹമ്മദ് കുഞ്ഞി, കെ.കെ ബദറുദ്ധീൻ, സത്താർ വടക്കുമ്പാട്, എം.സി ഖമറുദ്ധീൻ, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, ഹാജി അബ്ദുല്ല ഹുസൈൻ, ബേർക്ക അബ്ദുല്ല കുഞ്ഞി ഹാജി, കെ. ശാഫി ഹാജി ആദൂർ, പി.എച്ച് അബ്ദുൽ ഹമീദ് ഹാജി മച്ചമ്പാടി, എ.സി അത്താഉള്ള മാസ്റ്റർ, ടി.പി കുഞ്ഞബ്ദുല്ല ഹാജി, കെ.എം അബ്ദുൽ റഹ്‌മാൻ, ഇ.ഐ അബ്ദുൽ ജലീൽ, കെ.എം ബഷീർ, അബ്ദുൽ റസ്സാഖ് തായലക്കണ്ടി, ബി.കെ അബ്ദുൽ ഖാദർ, സെഡ്.എ കയ്യാർ, ഇബ്രാഹിം മുണ്ട്യത്തടുക്ക, സി.എച്ച് ഹുസൈനാർ, പി.എം ഫാറൂഖ്, അൻവർ കോളിയടുക്കം, ഗോൾഡൻ മൂസ കുഞ്ഞി, അൻവർ ചേരങ്കൈ, എ.സി.എ ലത്തീഫ്, എം.ടി അബ്ദുൽ ജബ്ബാർ, പി.കെ അബ്ദുൽ ലത്തീഫ്, എ.എ. ജലീൽ, അബ്ദുൽ കരീം കോളിയാട്, എം.എം. മുഹമ്മദ് കുഞ്ഞി, ഖാദർ പാലോത്ത്, അഷ്റഫ് പള്ളിക്കണ്ടം, അഷ്‌റഫ് എടനീർ, കെ.പി മുഹമ്മദ് അഷ്‌റഫ്, അസീസ് കളത്തൂർ, സഹീർ ആസിഫ്, അനസ് എതിർത്തോട്, സവാദ് അംഗഡിമൊഗർ, എ. അഹമ്മദ് ഹാജി, ഷാഹിന സലീം, കാപ്പിൽ മുഹമ്മദ് പാഷ, എ.പി ഉമ്മർ, സി. മുഹമ്മദ് കുഞ്ഞി, ഇ. അബൂബക്കർ ഹാജി, അഡ്വ: പി.എ ഫൈസൽ സംബന്ധിച്ചു.
#WardDivision, #CPM, #MuslimLeague, #ElectionRigging, #KasargodPolitics, #KeralaElections